ഉപയോക്താവ്:Vssun/test/അദ്ധ്യായം പതിനാറ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഉപയോക്താവ്:Vssun/test
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം പതിനാറ്
[ 174 ]
അദ്ധ്യായം പതിനാറ്

"പണ്ടിനാലുള്ളൊരു വേണ്ടിയും ചാർച്ചയും
രണ്ടുപേരും കുറച്ചെങ്കിലുമോരാതെ
ശുണ്ഠിച്ചിവണ്ണം പറഞ്ഞു പിണങ്ങിനാർ"


രാജശക്തികൾ വിജയോൽക്കണ്ഠയോടെ തന്ത്രപ്രയോഗം തുടങ്ങുമ്പോൾ ചതുർമ്മുഖോക്തികൾ, പരിശുദ്ധസൂക്തികൾ, ബുദ്ധോപദേശങ്ങൾ എന്നിതുകളെല്ലാം അതതു ശക്തികളൊഴികെയുള്ള ലോകം അനുഷ്ഠിക്കേണ്ട ധർമ്മപാത്രങ്ങളായിത്തീരുന്നുവെന്നു ചരിത്രം സാക്ഷിപ്പെടുത്തുന്നു. സംഗ്രാമാങ്കണത്തിൽ അഭിമുഖന്മാരാകുന്ന ശക്തികൾ പാണ്ഡവകൗരവനീതികൾ അനുഷ്ഠിക്കുമ്പോൾ കൗരവശക്തിവിഷം, അഗ്നി, ദ്യൂതം, സൂകം എന്നിത്യാദി ബഹുവിധപ്രയോഗങ്ങളെക്കൊണ്ടു ശത്രുനിഗ്രഹം സാധിപ്പാൻ യത്നിക്കുന്നു. ഇങ്ങനെയുള്ള പ്രയോഗത്തിനിടയിൽ ആഗന്തുകശത്രുക്കളും ധർമ്മാനുഷ്ഠകകക്ഷിയെ ദ്രോഹിച്ചു സ്വാർത്ഥസിദ്ധിയുണ്ടാക്കാനായി വിവിധ കൗടില്യകാർക്കശ്യങ്ങളെയും അനുവർത്തിക്കുന്നു.

പെരിഞ്ചക്കോടൻ സ്വഗൃഹത്തിൽനിന്നു ഭാര്യാപുത്രികളോടു യാത്രപറഞ്ഞ് ആരംഭിച്ച പ്രസ്ഥാനം കൈലാസശിഖരത്തിൽ പ്രവേശിച്ചു ശിവപ്രീതിവരുത്തി വല്ല ഭൂതഗണത്തെയോ കാളികൂളികളെയോ സ്വാധീനത്തിലാക്കി വഞ്ചിരാജവംശത്തെയും ആ വംശത്തിനു തല്ക്കാലം രക്ഷാസാത്യകിയായി സാരഥ്യം വഹിക്കുന്ന മന്തിയെയും സംഹരിപ്പാനായിരുന്നു. ദിവാൻജി വിചാരിച്ചിരുന്നതുപോലെ ഈയാളുടെ സ്വാധീനത്തിലുള്ള പഞ്ചമസൈന്യം തിരുവനന്തപുരത്തു സഞ്ചയിച്ചിരുന്നതും പെരിഞ്ചക്കോടുഭവനത്തെ രക്ഷിച്ചിരുന്നതുമായ രണ്ടു പംക്തികളിലടങ്ങിയ സംഖ്യയോടുകൂടി അവസാനിച്ചിരുന്നില്ല. അയാളുടെ കോപാക്ഷിദ്വന്ദ്വവും തുറന്നു ചില മേഘധ്വനികളും കിളർന്നപ്പോൾ പറപാണ്ടയുടെ സങ്കേതത്തിൽനിന്നു തുല്യഭീമാകരന്മാരായ അഞ്ഞൂറ്റിൽപ്പരം നിഷാദന്മാർ ആ പൈശാചഗണത്തിനു പരിചിതങ്ങളായുള്ള ഗിരിതടങ്ങൾ, ദുർഗ്ഗപഥങ്ങൾ,