ഉപയോക്താവ്:Manuspanicker/ദേവീമാനസപൂജാസ്തോത്രം/സ്തോത്രം/2
←സ്തോത്രം-1 | ദേവീമാനസപൂജാസ്തോത്രം രചന: സ്തോത്രം-2 |
സ്തോത്രം-3→ |
കനകമയവിതർദ്ദിശോഭമാനം
ദിശി ദിശി പൂർണ്ണസുവർണ്ണകുംഭയുക്തം;
മണിമയമണ്ഡപമദ്ധ്യമേഹിമാത-
സ്ത്വയി കൃപയാശു സമർച്ചനം ഗ്രഹീതും (2)
വിഭക്തി-
കനകമയവിതർദിശോഭമാനം - അ. ന. ദ്വി. ഏ.
ദിശി - ശ. സ്ത്രീ. സ. ഏ.
പൂർണ്ണസുവർണ്ണകുംഭയുക്തം - അ. ന. ദ്വി. ഏ.
മണിമയമണ്ഡപമദ്ധ്യം - അ. ന. ദ്വി. ഏ.
ഏഹി - ലോട്ട്. പ. മ. പു. ഏ.
മാതഃ - ഋ. സ്ത്രീ. സംപ്ര. ഏ.
ത്വയി - യുഷ്മ. സ. ഏ.
കൃപയാ - ആ. സ്ത്രീ. തൃ. ഏ.
ആശു - അവ്യ.
സമർച്ചനം - അ. ന. ദ്വി. ഏ.
ഗ്രഹീതും - തുമു. അവ്യ.
അന്വയം - ഹേ മാതാഃ! ത്വയി സമർച്ചനം കൃപയാ ഗ്രഹീതും ദിശി ദിശി കനകമയവിതർദിശോഭമാനം പൂർണ്ണസുവർണ്ണകുംഭയുക്തം മണിമയമണ്ഡപമദ്ധ്യം ഏഹി.
അന്വയാർത്ഥം- അല്യോ മാതാവേ! ഭവതി വിഷയമായ എന്റെ സമർച്ചനത്തെ കരുണയോടുകൂടി ഗ്രഹിപ്പാനായികൊണ്ടു ദിക്കുതോറും കനകമയവിതർദിശോഭമാനമായി പൂർണ്ണസുവർണ്ണകുംഭമായിരിക്കുന്ന മണിമയമണ്ഡപമദ്ധ്യത്തെപ്രവേശിച്ചാലും.
പരിഭാഷ- സമർച്ചനം - പൂജ, ഗ്രഹിക്ക - സ്വീകരിക്ക, കനകമയവിതർദിശോഭമാനം - കനകമയവിതർദിയാൽ ശോഭിക്കുന്നത്, കനകമയവിതർദി - കനകമയമായിരിക്കുന്ന വിതർ ദി, കനകമയം - സ്വർണ്ണം, വിതർദി - വേദി (ഇരിക്കാൻ സുഖമാം വണ്ണമുള്ള തറ) പൂർണ്ണസുവർണ്ണകുംഭയുക്തം - പൂർണ്ണങ്ങളായിരിക്കുന്ന സുവർണ്ണകുംഭങ്ങളോടുകൂടിയതു, പൂർണ്ണങ്ങൾ - നിറഞ്ഞവ, സുവർണ്ണകുംഭങ്ങൾ-സ്വർണ്ണകുടങ്ങൾ, മണിമയമണ്ഡപമദ്ധ്യം - മണിമയമണ്ഡപത്തിന്റെ മദ്ധ്യം, മണിമയ മണ്ഡപം - രøങ്ങളാൽ നിർമിച്ചിട്ടുള്ള മണ്ഡപം.
ഭാവം- അല്ലയോ അംബേ! ഭവതിക്ക് ഞാൻചെയ്യുന്ന പൂജയെ കരുണയോടുകൂടി സ്വീകരിക്കാനായിട്ടു നിന്തിരുവടി സ്വർണ്ണത്തറകൊണ്ടു ശോഭിച്ചിരിക്കുന്നതും എല്ലാ ദിക്കിലും നിറച്ചുവച്ചിരിക്കുന്ന പൊൻകുടങ്ങളോടുകൂടിയതും രøനിർമിതവുമായ മണ്ഡപത്തിൽ പ്രവേശിച്ചാലും.