Jump to content

ഉപയോക്താവ്:Manuspanicker/ഉദ്ധരണി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
സ്വാതന്ത്ര്യം തന്നെ അമൃതം,

സ്വാതന്ത്ര്യം തന്നെ ജീവിതം,
പാരതന്ത്ര്യം മാനികൾക്ക്,
മൃതിയേക്കാൾ ഭയാനകം.



പ്രാർത്ഥന
പദചലനങ്ങൾ പ്രദക്ഷിണമാകണേ,

   ദേഹം ശ്രീകോവിലാകേണമേ!
ദുഃഖങ്ങൾ പൂജാ പുഷ്പങ്ങളാകണേ,
   വചനം മന്ത്രങ്ങളാകേണമേ.

നിദ്രകളാത്മ ധ്യാനമാകേണമേ,
   അന്നം നൈവേദ്യമാകേണമേ!
നിത്യകർമ്മങ്ങൾ സാധനയാകണേ,
   ജന്മം സമ്പൂർണ്ണമാകേണമേ.