വിക്കിഗ്രന്ഥശാലയുടെ പത്താം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് മലയാളം വിക്കിഗ്രന്ഥശാലസമൂഹത്തിന്റെ ആഭിമുഖ്യത്തിൽ ഒരു ഡിജിറ്റൈസേഷൻ മത്സരം (ടൈപ്പിങ്ങ് മത്സരം) സംഘടിപ്പിക്കുന്നു. മലയാളഭാഷയ്ക്ക് ശ്രേഷ്ഠഭാഷാപദവി ലഭിച്ചിരിക്കുന്ന ഈ അവസരത്തിൽ കേരള സാഹിത്യ അക്കാദമി, സെന്റർ ഫോർ ഇന്റർനെറ്റ് സൊസൈറ്റി, ഐറ്റി അറ്റ് സ്കുൾ, സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് തുടങ്ങിയവയുമായി സഹകരിച്ചാണ് ഇങ്ങനെയൊരു സംരംഭം ആരംഭിക്കുന്നത്. ആലപ്പുഴയിൽ വച്ച് നടക്കുന്ന വിക്കിസംഘമോത്സവത്തോടനുബന്ധിച്ച് ഈ പദ്ധതി വിളംബരം ചെയ്തു, ജനുവരി 1ന് ആരംഭിച്ച് ജനുവരി 30ഓടെ അവസാനിക്കും വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. മലയാളഭാഷയിലെ അമൂല്യഗ്രന്ഥങ്ങൾ ഡിജിറ്റൽ രൂപത്തിൽ പൊതുജങ്ങൾക്ക് ലഭ്യമാക്കാനുള്ള ഈ സാമൂഹ്യശ്രമത്തിൽ നിങ്ങളും കൂടുകയല്ലേ ?