ഉപയോക്താവിന്റെ സംവാദം:Sunilidamana

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

നമസ്കാരം Sunilidamana !,

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.

താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.


വിക്കിഗ്രന്ഥശാല സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.


-- :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:18, 10 മാർച്ച് 2016 (UTC)

ഇനി കണ്ടില്ലെങ്കിലോ!...[തിരുത്തുക]

  1. താങ്കളുടെ ലേഖനം അംബാഷ്ടകം അവിടെ വരേണ്ടതല്ല. അതുകൊണ്ടാണ് അവിടെ നിന്നും നീക്കിയത്. (ഈ അവിടെ എന്നും ഇവിടെ എന്നും പറയുന്നത് മനസ്സിലാകുന്നുണ്ടോ? അത് മലയാളം വിക്കിപീഡിയ, ഇത് മലയാളം ഗ്രന്ഥശാല - രണ്ടും രണ്ടാണ് കടലും കടലാടിയും തമ്മിലുള്ളത്ര വത്യാസം) അംബാഷ്ടകം ഗ്രന്ഥശാലയിൽ വരേണ്ടുന്നതാണ്. ഇവിടെ ചേർത്തുടേ?
  2. ഇനി സമാപ്ത പുനരാത്തം കണ്ടിട്ടു ആദ്യം ഒന്നും മനസ്സിലായില്ല. എന്റെ തെറ്റ്. വെബ്ബിൽ അങ്ങനെയൊരെണ്ണം എന്താണെന്നു കണ്ടു പിടിക്കാൻ കുറച്ചു ബുദ്ധിമുട്ടി. മലയാള വ്യാകരണം ഒക്കെ 10-ആം ക്ലാസ്സുവരെ പഠിച്ച പരിചയമേ ഉള്ളൂ. പിന്നീട് ഉള്ളൂരിന്റെ സാഹിത്യചരിത്രത്തിൽ ആ സാധനം ഞാൻ കണ്ടെത്തി. പക്ഷേ ആ താള് ഒരു മാതിരി ഇരിക്കുന്നല്ലോ? 3 അവലംബവും കൊടുത്തതു കണ്ടു. നല്ലത്. പക്ഷേ വാചകങ്ങൾ തമ്മിൽ ഒരു ബന്ധവും ഇല്ല. എന്തിനെപറ്റിയാണെന്നോ എന്താണെന്നോ പറയാതെ ചുമ്മാതെ 4 വാചകങ്ങൾ മാത്രം എന്നു തോന്നും. സാഹിത്യ ചരിത്രത്തിൽ അങ്ങനെ ചേർക്കാം, അതൊരു വലിയ പുസ്തകത്തിന്റെ ഭാഗമല്ലേ? അതിനു മുൻപിലും ധാരാളം വിവരം ഉണ്ടല്ലോ! നമ്മുടെ വിക്കിപീഡിയ താളിൽ ഇച്ചിരി മാത്രം ചേർത്താൽ ഒരു ഗുണവുമില്ല. ആ താളിൽ കുറച്ചുകൂടി വിശദമായി എഴുതാമോ? കുറച്ചു കുറച്ച് അനേകം താളുണ്ടാക്കുന്നതിനേക്കാൾ നല്ലത് സമഗ്രമായ ഒരു ലേഖനം തയ്യാറാക്കുനതാണ്. മറ്റു താളുകൾ ഉണ്ടാക്കുന്നത് തീർച്ചയായും നല്ലതു തന്നെ. പക്ഷേ ഇതേപ്പോലെ വാലും തലയും തിരിച്ചറിയാനാവാത്തവ ഉണ്ടാക്കാതിരിക്കുകയാവും ഭേദം. ആശംസകൾ. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 02:47, 15 മാർച്ച് 2016 (UTC)