ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവിന്റെ സംവാദം:Peemurali

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

നമസ്കാരം Peemurali !,

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.

താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.


വിക്കിഗ്രന്ഥശാല സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.


-- മനോജ്‌ .കെ (സംവാദം) 14:08, 7 ജനുവരി 2025 (UTC)മറുപടി

വിക്കിഗ്രന്ഥശാല വാർഷിക സംഗമം 2026

[തിരുത്തുക]

വിക്കിഗ്രന്ഥശാല സമൂഹത്തിൻ്റെ വാർഷിക സംഗമം ഈ വരുന്ന ഏപ്രിൽ 17,18 തിയ്യതികളിൽ ആയി കോഴിക്കോട് സർവ്വകലാശാലയിൽ വച്ച് നടക്കുകയാണ്. മാർച്ചിൽ വിക്കിഗ്രന്ഥശാലയുടെ ഇരുപതാം പിറന്നാളിൻ്റെ ഭാഗമായി നടത്താൻ തീരുമാനിച്ചിരുന്ന വിക്കിസോഴ്സ് സമ്മിറ്റ് 2026, ഇലക്ഷൻ്റെ പ്രഖ്യാപനത്തിൽ മാറ്റിവെക്കേണ്ടിവന്നു. ഡിജിറ്റൈസേഷൻ, ഓപ്പൺ ആക്സസ്സ്, ട്രാൻസ്ക്രൈബിങ്, ആർക്കേവിങ്, സ്വതന്ത്ര പ്രസാധനം എന്നിവയിൽ താല്പര്യമുള്ള ആളാണ് നിങ്ങളെങ്കിൽ നെറ്റ്വർക്ക് ചെയ്യാനും വിക്കിഗ്രന്ഥശാലയുടെ മുന്നോട്ട് പോകിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് പറ്റിയ ഒരു വേദിയാണിത്. കോഴിക്കോട് സർവ്വകലാശാലയിലെ സി.എച്ച് ലൈബ്രറി എന്ന സെൻട്രൽ ലൈബ്രറി ആണ് നമ്മുടെ രണ്ട് ദിവസത്തെ പരിപാടിയ്ക്ക് വേദിയായി അനുവദിച്ചിരിക്കുന്നത്. നവാഗതർക്കുള്ള ശില്പശാലയും വിക്കിഗ്രന്ഥശാല പ്രവർത്തക സംഗമവും വിക്കിഡാറ്റയുമായുള്ള കൂട്ടിച്ചേർക്കലുകളും ഒക്കെ അടങ്ങുന്ന ഈ പരിപാടിയിലേക്ക് നിങ്ങളെയും ക്ഷണിക്കുന്നു.

രജിസ്റ്റർ ചെയ്യാൻ : https://makemypass.com/event/wikisource-summit-2026

കൂടുതൽ വിശദാംശങ്ങൾ : Wikisource Summit 2026

താമസം യാത്ര എന്നിവയ്ക്ക് നിങ്ങൾക്ക് സപ്പോർട്ട് ആവശ്യമാണെങ്കിൽ നിങ്ങളുടെ വിക്കിഗ്രന്ഥശാല ഇടപെടലുകൾ അടക്കം രജിസ്ട്രേഷൻ ഫോമിൽ മറ്റ് ആവശ്യങ്ങൾ ചേർക്കാനുള്ള ഭാഗത്ത് രേഖപ്പെടുത്തുക. പ്രവർത്തക സംഗമത്തിൽ കാണാമെന്ന പ്രതീക്ഷയോടെ- സംഘാടകസമിതിക്കുവേണ്ടി, Ranjithsiji (talk)

--MediaWiki message delivery (സംവാദം) 07:27, 12 ഏപ്രിൽ 2026 (UTC)മറുപടി

17 ന് ഉണ്ടാകും. 18 കഴിയുമെന്ന് തോന്നുന്നില്ല Peemurali (സംവാദം) 17:16, 15 ഏപ്രിൽ 2026 (UTC)മറുപടി