ഉപയോക്താവിന്റെ സംവാദം:Anazkkabeer
വിഷയം ചേർക്കുകനമസ്കാരം Anazkkabeer !,
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
വിക്കിഗ്രന്ഥശാല സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 10:04, 6 ഫെബ്രുവരി 2013 (UTC)
സ്വഹീഹുൽ ബുഖാരി നീക്കം ചെയ്തു
[തിരുത്തുക]തിരഞ്ഞെടുത്ത ഹദീസുകൾ ഇവിടെയുള്ളതാണെന്നു കരുതുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 11:09, 6 ഫെബ്രുവരി 2013 (UTC)
തിരഞ്ഞെടുത്ത ഹദീസുകളുടെ ഉള്ളടക്കം തന്നെയാണ് സൃഷ്ടിക്കാൻ ഉദ്ദേശിച്ചത്. തിരഞ്ഞെടുത്ത ഹദീസുകൾ ഉള്ളതിനാൽ ഇനി ഇതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. അവിടേയ്ക്ക് കണ്ണി ചേർക്കാൻ എന്താണ് മാർഗ്ഗം? Anazkkabeer (സംവാദം) 11:20, 6 ഫെബ്രുവരി 2013 (UTC)
- എവിടെനിന്നാണ് കണ്ണി ചേർക്കെണ്ടത്? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 11:23, 6 ഫെബ്രുവരി 2013 (UTC)
പ്രധാന ഹദീഥ് ഗ്രന്ഥങ്ങളും ഗ്രന്ഥകർത്താക്കളും എന്ന കള്ളികളിലെ ഗ്രന്ഥങ്ങളുടെ ക്രമത്തിൽ ഹദീസുകൾ ക്രോഡീകരിക്കാൻ ആണ് ഉദ്ദേശിച്ചത്. ഉള്ളടക്കം (തിരഞ്ഞെടുത്ത ഹദീസുകൾ ) നിലവിലുള്ളതിനാൽ അതിലേയ്ക്ക് കണ്ണി ചേർക്കുന്നത് ഉചിതമായിരിക്കുമോ എന്ന് സംശയം? Anazkkabeer (സംവാദം) 11:42, 6 ഫെബ്രുവരി 2013 (UTC)
- ഇതു ഗ്രന്ഥശാലയല്ലേ, ഇതു പോലുള്ള താളുകൾ വിക്കിപീഡിയയിൽ ആണു ചേർക്കേണ്ടതെന്നാണ് എന്റെ വിചാരം. അല്ല - ഇവിടെയാണെങ്കിൽ ഓരോ താളിലും നമുക്ക് ആരാണ് കർത്താവെന്നു ചേർക്കാം. അതും ഒരുമിച്ചു ക്രോഡീകരിക്കാൻ വർഗ്ഗവും കവാടവുമല്ലാതെ വേറേ വഴിയില്ല. ഓരോ രചയിതാവിനും നമ്മൾക്കു രചയിതാവിനെപ്പറ്റി ചെറുവിവരണമടങ്ങിയ താളുകളും ചേർക്കാം. പ്രധാന ഹദീഥ് ഗ്രന്ഥങ്ങളും ഗ്രന്ഥകർത്താക്കളും ഇങ്ങനെ ഒരു ഗ്രന്ഥമുണ്ടെങ്കിൽ, അതിന്റെ പകർപ്പവകാശം കഴിഞ്ഞതാണെങ്കിൽ, ശ്രദ്ധേയമായ കൃതിയാണെങ്കിൽ, അതു നേരിട്ടും വിക്കി ഗ്രന്ഥശാലയിൽ ചേർക്കാം --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 12:09, 6 ഫെബ്രുവരി 2013 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Anazkkabeer
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 18:10, 17 നവംബർ 2013 (UTC)