ഈസോപ്പ് കഥകൾ/പൊന്മുട്ടയിടുന്ന താറാവ്
ദൃശ്യരൂപം
←നിലവിളക്കിന്റെ ഹുങ്ക് | ഈസോപ്പ് കഥകൾ രചന: പൊന്മുട്ടയിടുന്ന താറാവ് |
പാടാൻ മറന്ന പരുന്തുകൾ→ |
പതിവു പോലെ താറാവിന്റെ കൂട്ടിൽ നിന്നും മുട്ട എടുക്കാൻ ചെന്ന വീട്ടുകാരൻ അന്ന് കണ്ടത് തിളങ്ങുന്ന മഞ്ഞ ഭാരിച്ച മുട്ടയാണ്. ആദ്യം അത് കളയാൻ ഭാവിച്ചെങ്കിലും പിന്നീട് അത് വീട്ടിൽ കൊണ്ടു പോയി പരിശോധിച്ചു. അതൊരു സ്വർണ്ണ മുട്ടയാണെന്നറിഞ്ഞപ്പോൾ അയാൾ ഏറെ സന്തോഷിച്ചു. എന്നും താറാവ് പൊന്മുട്ട ഇട്ടുകൊണ്ടിരുന്നു. വീട്ടുകാരൻ വലിയ ധനികനാവുകയും ചെയ്തു. ധനമേറിയപ്പോൾ അയാളുടെ ആർത്തിയും ഏറി. താറാവിന്റെ ഉള്ളിലുള്ള മുട്ടകളെല്ലാം ഒറ്റയടിയ്ക്ക് കരസ്ഥമാക്കാനാഗ്രഹിച്ച അയാൾ താറാവിനെ കൊന്നു വയറുകീറി. അയാൾക്ക് ഒന്നുമേ ലഭിച്ചില്ല മാത്രമല്ല പിന്നീടൊരിക്കലും സ്വർണ്ണമുട്ട കിട്ടിയുമില്ല.
- ഗുണപാഠം: അത്യാഗ്രഹം ആപത്ത് വരുത്തും.