ഈസോപ്പ് കഥകൾ/നിലവിളക്കിന്റെ ഹുങ്ക്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈസോപ്പ് കഥകൾ
രചന:ഈസോപ്പ്
നിലവിളക്കിന്റെ ഹുങ്ക്

എണ്ണയിൽ മുങ്ങിയ തിരി ആളിക്കത്തിയപ്പോൾ നിലവിളക്ക് അഹങ്കാരത്തോടെ പറഞ്ഞു.

"എന്തൊരു പ്രകാശമാണെനിക്ക്. സൂര്യനു പോലും ഇത്രയും വെളിച്ചം നൽകാനാവില്ല."

അപ്പോഴാണ് ഒരു ചെറുതെന്നൽ മുറിയിലൂടെ കടന്നു പോയത്. വിളക്ക് താനെ അണഞ്ഞുപോയി. വീണ്ടും തിരി കൊളുത്തുന്നതിനിടയിൽ വിളക്കിന്റെ ഉടമ ഉപദേശിച്ചു.

"ഇനിയെങ്കിലും പൊങ്ങച്ചം പറയാതെ, നിശബ്ദമായി നിന്റെ വെളിച്ചം പകർന്നു കൊടുക്കൂ. അൽപ്പമാത്രം പ്രകാശിക്കുന്ന നക്ഷത്രങ്ങളെ നോക്കൂ . അവ കെട്ടു പോകുന്നേയില്ല."

ഗുണപാഠം: അറിവും ധനവുമെല്ലാം നശ്വരമാണ്. അവയിൽ ഊറ്റം കൊള്ളരുത്