ഈസോപ്പ് കഥകൾ/പാടാൻ മറന്ന പരുന്തുകൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈസോപ്പ് കഥകൾ
രചന:ഈസോപ്പ്
പാടാൻ മറന്ന പരുന്തുകൾ

പണ്ട് പരുന്തുകളും അരയന്നങ്ങളും മറ്റ് പക്ഷികളെ പോലെ മനോഹരമായി പാടിയിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ അവർ കുതിരയുടെ കരച്ചിൽ കേൾക്കാനിടയായി. കുതിര ശബ്ദം മധുരനാദമായി തോന്നിയ പരുന്തും അരയന്നവും പിന്നെ അതുപോലെ പാടാനായി ശ്രമം. കുതിരനാദാലാപനം അഭ്യസിക്കാൻ ശ്രമിച്ച ഈ പക്ഷികൾ ഒടുവിൽ കിളിനാദവും കൂടി മറന്നു പോയി.

ഗുണപാഠം: 'സാങ്കല്പിക നേട്ടങ്ങൾക്ക് പിന്നാലെ പോകുമ്പോൾ ഉള്ള സിദ്ധികൾകൂടി നഷ്ടപ്പെടും.'