ഈസോപ്പ് കഥകൾ/പാമ്പിനു പാലുകൊടുത്താലും...
ദൃശ്യരൂപം
←ജാത്യാലുള്ളത് എന്നും കാണും | ഈസോപ്പ് കഥകൾ രചന: പാമ്പിനു പാലുകൊടുത്താലും... |
കൈനോട്ടക്കാരൻ→ |
തണുപ്പത്ത് വിറങ്ങലിച്ചു ചുരുണ്ടു കിടക്കുന്ന ഒരു പാമ്പിനെ കാണാനിടയായ കൃഷിക്കാരനു അതിനോട് ദയ തോന്നി. അയാൾ അതിനെയെടുത്ത് മാറോടണച്ചു. മരണത്തെ അതിജീവിച്ച സർപ്പം അതിന്റെ തനി സ്വഭാവം കാണിക്കാൻ ഒട്ടും വൈകിയില്ല. തന്റെ രക്ഷകനെ അവൻ ആഞ്ഞു കൊത്തി. മരിച്ചു കൊണ്ടിരിക്കെ അയാൾ വിലപിച്ചു: "നന്ദികെട്ട വർഗ്ഗത്തെ സഹായിക്കാൻ മുതിർന്ന എന്നെവേണം പറയാൻ."
- ഗുണപാഠം: പാമ്പിനു പാലുകൊടുത്തെന്നാകിലും കമ്പിരിയേറി വരാറേയുള്ളൂ - കുഞ്ചൻ നമ്പ്യാർ