Jump to content

ഈസോപ്പ് കഥകൾ/കൈനോട്ടക്കാരൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈസോപ്പ് കഥകൾ
രചന:ഈസോപ്പ്
കൈനോട്ടക്കാരൻ

അങ്ങാടിയിൽ ഇരുന്നു ആളുകളുടെ ഭാവി പ്രവചിച്ചുകൊണ്ടിരിക്കുകയായിരുന്നു അയാൾ. അപ്പോൾ അയാളുടെ അയൽവാസി ഓടി വന്നു പറഞ്ഞു "താങ്കളുടെ വീട് ആരോ കുത്തിത്തുറന്നു സാധനങ്ങളെല്ലാം കടത്തിക്കൊണ്ടു പോയിരിക്കുന്നു." ഇത് കേട്ടു കൈനോട്ടക്കാരൻ ധൃതിയിൽ വീട്ടിലേക്ക് ഓടി. കണ്ടു നിന്ന വഴിപോക്കരിൽ ഒരാൾ വിളിച്ചു ചോദിച്ചു

"മറ്റുള്ളവരുടെ ഭാവി പ്രവചിക്കുന്ന താങ്കൾക്ക് എന്തുകൊണ്ട് താങ്കളുടെ സ്വന്തം ഭാവി മുൻകൂട്ടി കാണാൻ സാധിച്ചില്ല?"

ഗുണപാഠം: സ്വയം പര്യാപ്തമല്ലാത്ത ഒന്നിനും, മറ്റൊന്നിനെ സഹായിക്കാനാവില്ല.