ഈസോപ്പ് കഥകൾ/കാക്ക കുളിച്ചാൽ കൊക്കാവില്ല
Jump to navigation
Jump to search
←കൈനോട്ടക്കാരൻ | ഈസോപ്പ് കഥകൾ രചന: കാക്ക കുളിച്ചാൽ കൊക്കാവില്ല |
മുളയിലറിയാം വിള→ |
കൊക്കിന്റെ വെള്ള നിറത്തിലുള്ള തൂവലുകൾ മോഹിച്ച കാക്ക, അതു പോലെയാവാൻ ആഗ്രഹിച്ചു. എന്നും വെള്ളത്തിൽ നീന്തി കുളിക്കുന്നത് കൊണ്ടാണ് കൊക്കു വെളുത്തിരിക്കുന്നതെന്ന് ധരിച്ച കാക്ക, മരച്ചില്ലകളിലെ തന്റെ കൂട്ടിൽ നിന്നും താമസം കുളത്തിലേക്ക് മാറ്റി. സദാ സമയവും തന്റെ തൂവലുകൾ വെളുപ്പിക്കുന്നതിൽ മുഴുകിയ അവൻ ഒടുവിൽ വിശന്നു ചാവുകയാണുണ്ടായത്.