ഈസോപ്പ് കഥകൾ/ചങ്ങാതിയെ അറിഞ്ഞാൽ ആളെയറിയാം
Jump to navigation
Jump to search
←അഹങ്കാരിയായ പൂവൻ കോഴി | ഈസോപ്പ് കഥകൾ രചന: ചങ്ങാതിയെ അറിഞ്ഞാൽ ആളെയറിയാം |
ജാത്യാലുള്ളത് എന്നും കാണും→ |
നിരവധി കഴുതകളുടെ ഉടമയായിരുന്ന ഒരു കച്ചവടക്കാരൻ ഒരു കഴുതയെക്കൂടി വാങ്ങുവാൻ തീരുമാനിച്ചു. കമ്പോളത്തിൽ പോയി അയാൾ ഒരു കഴുതയെ തിരഞ്ഞെടുത്തു. വില്പ്പനക്കാരനോട് അയാൾ പറഞ്ഞു.
"ഞാൻ ഇവനെ വീട്ടിലേക്ക് കൊണ്ടുപോയി നോക്കട്ടെ. മൂന്നാലു ദിവസം കഴിഞ്ഞു കച്ചവടം ഉറപ്പിക്കാം."
അയാൾ കഴുതയെ ആലയത്തിൽ മറ്റ് കഴുതകൾക്കൊപ്പം ആക്കി. പുതിയ കഴുത ഉടൻ തന്നെ ഒരു ചങ്ങാതിയെ തിരഞ്ഞെടുത്തു. കൂട്ടത്തിൽ ഏറ്റവും അധികം ഭക്ഷണം കഴിക്കുകയും, ഏറ്റവും കുറച്ചു ജോലിചെയ്യുകയും ചെയ്യുന്ന കഴുതയെയാണ് നവാഗത കഴുത തിരഞ്ഞെടുത്തത്. ഇത് കണ്ട കച്ചവടക്കാരൻ അടുത്ത ദിവസം തന്നെ അങ്ങാടിയിൽ പോയി അവനെ തിരികെ ഏല്പ്പിച്ചുകൊണ്ടു പറഞ്ഞു:
"ഇവന്റെ ഗുണമറിയാൻ ഒരു ദിവസം പോലും വേണ്ടിവന്നില്ല. ഇവൻ തിരഞ്ഞെടുത്ത ചങ്ങാതിയെകണ്ടാലറിയാം ഇവന്റെ സ്വഭാവഗുണം."
- ഗുണപാഠം: നല്ല കൂട്ടുകെട്ടില്ലെങ്കിൽ നമ്മളും നല്ലവരല്ലെന്നു കണക്കാക്കും