രണ്ടു പൂവൻ കോഴികൾ ഒരു ദിവസം പോരടിച്ചു. കോഴി പോരിൽ തോറ്റ പൂവൻ, ചിറകും മടക്കി ഒച്ചവെക്കാതെ പതുക്കെ ഒളിവിൽ പോയി. വിജയിയാവട്ടെ അടുത്തുള്ള മരത്തിലേക്ക് പറന്നു കയറി, ചിറകടിച്ചു, ഉറക്കെ കൂവി തന്റെ വിജയം ആഘോഷിക്കുകയായിരുന്നു. ആകാശത്തുകൂടി പറക്കുകയായിരുന്ന ഒരു പരുന്ത് ഈ പ്രകടനം കാണാനിടയായി, പരുന്ത് ഉടൻ തന്നെ വന്നു പൂവൻ കോഴിയെ റാഞ്ചിക്കൊണ്ടു പോയി. അത്കഴിഞ്ഞപ്പോൾ പോരിൽ തോറ്റു പിൻവാങ്ങിയ പൂവൻ തിരികെ എത്തി, തന്റെ മേധാവിത്ത്വം കാട്ടാൻ തുടങ്ങി.