ഈസോപ്പ് കഥകൾ/കഷണ്ടിക്കാരനും ഈച്ചയും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈസോപ്പ് കഥകൾ
രചന:ഈസോപ്പ്
കഷണ്ടിക്കാരനും ഈച്ചയും

വിശ്രമിക്കാനിരുന്ന കഷണ്ടിക്കാരന്റെ ചുറ്റും ഒരു ഈച്ച പറന്നു നടക്കുന്നുണ്ടായിരുന്നു. ഇടയ്കിടെ അത് അയാളെ കുത്തുന്നുമുണ്ടായിരുന്നു. അരിശം മൂത്ത കഷണ്ടിക്കാരൻ ഈച്ചയെ ലക്ഷ്യമാക്കി ആഞ്ഞ് ഒരടി കൊടുത്തു. എന്നാൽ സ്വന്തം തലയിൽ തന്നെയാണ് അടിവീണത്. ഈച്ചയാകട്ടെ രക്ഷപ്പെടുകയും ചെയ്തു. ഈച്ച ശല്യം ചെയ്യൽ തുടർന്നെങ്കിലും കഷണ്ടിക്കാരൻ ക്ഷമിക്കാൻ തീരുമാനിച്ചു. അയാൾ സ്വയം മനസ്സിലാക്കി.

ഗുണപാഠം: അല്പന്മാരായ ശത്രുക്കളെ നേരിടാൻ ശ്രമിക്കുന്നവൻ പരാജിതനാവുകയേ ഉള്ളൂ.