ഈസോപ്പ് കഥകൾ/കാക്കയും സർപ്പവും
Jump to navigation
Jump to search
←വവ്വാലും പക്ഷികളും മൃഗങ്ങളും | ഈസോപ്പ് കഥകൾ രചന: കാക്കയും സർപ്പവും |
ഉറുമ്പും പ്രാവും→ |
ഭക്ഷണം തേടി പറക്കുകയായിരുന്ന ഒരു കാക്ക ഒരു മൂലയിൽ സുഖമായി ഉറങ്ങുന്ന ഒരു പാമ്പിനെ കാണാനിടയായി. കാക്ക ആർത്തിയോടെ പറന്നു ചെന്നു അതിനെ റാഞ്ചി. പാമ്പാകട്ടെ ഉടൻ തന്നെ കാക്കയെ തിരിഞ്ഞുകൊത്തി. മരണ വേദനയിൽ കാക്ക വിലപിച്ചു "എന്റെ ഒരു വിധി! അനുഗ്രഹമെന്നു ഞാൻ കരുതി കണ്ടെത്തിയ വസ്തു ഇതാ എന്റെ നാശത്തിനു കാരണമായിരിക്കുന്നു"
- ഗുണപാഠം: അനുഗ്രഹമെന്നു നാം കരുതുന്നവ അങ്ങനെ ആയിക്കൊള്ളണമെന്നില്ല