ഈസോപ്പ് കഥകൾ/ഒറ്റ കണ്ണൻ മാൻപേട
Jump to navigation
Jump to search
←വൃദ്ധനും മരണവും | ഈസോപ്പ് കഥകൾ രചന: ഒറ്റകണ്ണൻ മാൻപേട |
പൂച്ചക്കാരു മണികെട്ടും?→ |
ഒരു കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ട ഒരു പേടമാനുണ്ടായിരുന്നു. കാഴ്ചപോയ വശത്തുകൂടി ആരെങ്കിലും വരുന്നതോ ഏതെങ്കിലും അനക്കം സംഭവിക്കുന്നതോ അവൾ അറിയുമായിരുന്നില്ല. വേട്ടയാടപ്പെടാതിരിക്കാൻ അവൾ കടൽ തീരത്തിനടുത്ത് ഉയർന്ന പാറകൂട്ടത്തിനരികിൽ മേയുക പതിവാക്കി. കാഴ്ചപോയ കണ്ണ് കടലിലേക്കും നല്ല കണ്ണ് കരയിലേക്കും തിരിഞ്ഞിരിക്കുന്നത് സുരക്ഷിതമായി അവൾക്കു തോന്നി. വേടന്മാർ കരയിലൂടെയാണല്ലൊ വരിക . അവൾക്ക് ഓടി രക്ഷപ്പെടാൻ സാധിച്ചിരുന്നു. എന്നാൽ ചില വേടന്മാർ അവളുടെ അന്ധത മനസ്സിലാക്കി. അവർ ഒരു വള്ളത്തിലേറി കടലൽ വശത്തിലൂടെ അവളെ അമ്പെയ്തു കൊന്നു. മരണവേദനയിൽ അവൾ വിലപിച്ചു "വിധിച്ചതേ ഭവിക്കൂ."
- ഗുണപാഠം:വരാനുള്ളത് വഴിയിൽ തങ്ങില്ല.