ഈസോപ്പ് കഥകൾ/വൃദ്ധനും മരണവും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈസോപ്പ് കഥകൾ
രചന:ഈസോപ്പ്
വൃദ്ധനും മരണവും

വൃദ്ധനായ മരംവെട്ടുകാരൻ തന്റെ വിറകുകെട്ട് വില്പനക്കായി പട്ടണത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. തളർന്നപ്പോൾ അയാൾ വഴിയരികിൽ വിശ്രമിക്കാനായി ഒരുങ്ങി. തന്റെ ചുമലിലുള്ള വിറകിൻ കെട്ട് താഴേക്ക് ഇറക്കി.

ക്ഷീണം കൊണ്ട് പരവശനായ വൃദ്ധൻ പറഞ്ഞു. "മരണം ഒന്നു വന്നു കിട്ടിയിരുന്നെങ്കിൽ!" ഉടൻ തന്നെ മരണം അവന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടു ചോദിച്ചു "എന്തിനാ എന്നെ വിളിച്ചത്?

വൃദ്ധൻ പെട്ടെന്ന് മറുപടി കൊടുത്തു "ഈ വിറകിൻ കെട്ട് ഒന്നു പൊക്കി എന്റെ ചുമലിലേക്ക് കയറ്റി തരാൻ വേണ്ടി വിളിച്ചതാണ്