അമൃതവീചി/എന്തിന്?

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
അമൃതവീചി
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
എന്തിന് ?
[ 16 ]

കാലമിമ്മട്ടു കടന്നുപോകും
കാണുന്നതോരോന്നകന്നുമായും
അത്രയ്ക്കടുത്തവർ നമ്മൾപോലു-
മശ്രുവാർത്തങ്ങനെ വേർപിരിയും!
ജീവിതം ജീവിതം സ്വപ്നമാത്രം
കേവലമേതോ നിഴലുമാത്രം
ഉൽക്കടചിന്തയും കണ്ണുനീരു-
മുഗ്രവിഷാദവും വേദനയും
എന്നാലവയ്ക്കിടയ്ക്കങ്ങുമിങ്ങും
മിന്നിപ്പൊലിയുന്ന പുഞ്ചിരിയും
ആരാരിപ്രശ്നമപഗ്രഥിക്കു-
മാരിതിൻ സത്യം തെരഞ്ഞെടുക്കും?
ഈ മണൽക്കാട്ടി,ലീ മൂടൽമഞ്ഞിൽ
നാമെന്തിനന്യോന്യം കണ്ടുമുട്ടി?"https://ml.wikisource.org/w/index.php?title=അമൃതവീചി/എന്തിന്%3F&oldid=56411" എന്ന താളിൽനിന്ന് ശേഖരിച്ചത്