താൾ:അമൃതവീചി.djvu/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


എന്തിന് ?

കാലമിമ്മട്ടു കടന്നുപോകും
കാണുന്നതോരോന്നകന്നുമായും
അത്രയ്ക്കടുത്തവർ നമ്മൾപോലു-
മശ്രുവാർത്തങ്ങനെ വേർപിരിയും !
ജീവിതം ജീവിതം സ്വപ്നമാത്രം
കേവലമേതോ നിഴലുമാത്രം
ഉൽക്കടചിന്തയും കണ്ണുനീരു-
മുഗ്രവീഷാദവും വേദനയും
എന്നാലവയ്ക്കിടയ്ക്കങ്ങുമിങ്ങും
മിന്നിപ്പൊലിയുന്ന പുഞ്ചിരിയും
ആരാരിപ്രശ്നമപഗ്രഥിക്കു-
മാരിതിൻ സത്യം തെരഞ്ഞെടുക്കും ?
ഈ മണൽക്കാട്ടി,ലീ മൂടൽമഞ്ഞിൽ
നാമെന്തിനന്യോന്യം കണ്ടുമുട്ടി ?

"https://ml.wikisource.org/w/index.php?title=താൾ:അമൃതവീചി.djvu/16&oldid=172517" എന്ന താളിൽനിന്ന് ശേഖരിച്ചത്