അനുഗ്രഹപരമദശകം
അനുഗ്രഹപരമദശകം രചന: |
കാവ്യങ്ങൾ
വീണ പൂവ് · ഒരു സിംഹപ്രസവം |
കവിതാസമാഹാരം
|
വിവർത്തനം
|
സ്തോത്ര കൃതികൾ
|
മറ്റു രചനകൾ
|
|
"അ"ടിപ്പൂവേ പാർത്താലരിയ തുണയെ-
ന്നോർത്തു നിയതം
നടപ്പോരെന്മേലിക്കഠിനരുജ ചെ-
യ്യുന്നതഖിലം
വെടിപ്പോ വേദത്തിൻമുടിയിലമരും
ദേവ! ശിവയി-
ക്കടുപ്പം കാട്ടൊല്ലാ കരുണയരുളീ-
ടേണമധുനാ. 1
"നു"തിക്കീ നീയോർത്താൽ നിഖിലജഗദീ
ശാ, വിഷയമോ?
മതിക്കും മാനിപ്പാനരുതു തവ രൂ-
പം ശിവ! വിഭോ!
യതിക്കോ നീയല്ലാതൊരുവനൊരുപ-
റ്റില്ല, പരയാം
ഗതിക്കോ നിൻകാലാണറികിലൊരധി-
ഷ്ഠാനമമലം. 2
"ഗ്ര"ഹിക്കേണം നീയിദ്ദുരിതനിരയാം
ഗ്രാഹമതിനാൽ
ഗ്രഹിക്കപ്പെട്ടീടുന്നടിയനെയമ
ധ്വംസന! വിഭോ!
ഗൃഹിക്കും മൂവർക്കും ഗതികളരുളും
രുളും കൽപകതരോ
ഗ്രഹിക്കേണം വേഗാലഗതി പറയും
സങ്കടമഹോ. 3
"ഹ"സിക്കുന്നെന്നാലും ഹരഹര ഭവദ്-
ഭക്തനനിശം
കൊതിക്കുന്നെന്തെല്ലാമതുകളുടനേ
നൽകുമയി നീ
അസുക്കൾക്കാനന്ദം വിളയുമൊരു
കേദാരപദമേ
വദിക്കുന്നില്ലേ നീ പശുപ! ഉമത-
ഉമതന്നാത്മസുഖമേ! 4
"പ"റഞ്ഞാലാകാ നിൻ പെരുമ പെരിയോ-
രൊക്കെയഖിലം
നിറഞ്ഞെങ്ങും തിങ്ങും ഗഗനവയിവാ-
യോതി മുടിയിൽ
അറിഞ്ഞീടാതേഴയ്ക്കതുകളധികം
ധികം ദൂരമതിനാൽ
കരഞ്ഞോതീടുന്നേൻ "കരുണ" പെരുമാ-
റേണമിവനിൽ. 5
"ര"മിക്കേണം നിന്മേൽ മതിയുമയി രോ-
ഗങ്ങളുടനേ
ശമിക്കേണം ശംഭോ! ശശിശകല ചൂ-
ഡാമണിയതും
സുരക്കേണിക്കല്ലോലകളുമെഴുമി-
ത്താപമഖിലം
ഹരിക്കാറേകേണം ശിവശിവ! മഹാ-
ദേവ! ശരണം 6
"മ"റത്തുമ്പേ! യമ്പേ! മനസി കുതുനം
നൽകി മതിയിൽ-
പ്പൊറുത്തെൻപേയെല്ലാം പരമസുഖമേ-
കീടുക സദാ
പുറത്തുമ്പക്കമ്പക്കഠിന പരിതാ-
പം കളകരീ-
പ്പുറത്തമ്പും നാഥാ പരമശിവ! മാ-
ണിക്യമലയേ! 7
"ദ"ശാദോഷംപോലും ദയവു തവ വ-
ന്നാകിലുടനേ
ദശാവസ്ഥാം പ്രാപിച്ചിടുമതിനുകി-
ല്ലില്ല ശിവനേ
വിശാലം കാലൻതന്നുടലു പൊടിയാ-
ക്കിപ്പദമതും
ശ്മശാനം മാരന്നും നയനപുടമെ-
ന്നോ തവ വിഭോ! 8
"ശ"കാരിക്കാമല്ലോ ശരണമടയു-
ന്നേഴയെ മനോ-
വികാരം ചേർത്തീടും പിണികളുടലിൽ-
ച്ചെയ്ക മുറയോ?
മകാരത്തിൽത്തങ്ങും മതിധര! ജയി-
ക്കെന്നനിശമി-
പ്രകാരം ചൊല്ലീടാനരുളുക പരാ-
നന്ദപദമേ! 9
"ക"മാനാഥന്മാരും മുടിയുമടിയും
തേടി വെറുതേ
സമാനം മാനംവിട്ടടിയനടി കാ-
ണാവതെളുതോ
സുമൗനംപൂണ്ടോർക്കോ സുലഭമതിനാ-
ലിന്നതരുളി
പ്രമാണം ദീനം തീർത്തടിയനെയണ-
ച്ചാളുക വിഭോ! 10