൩൬ ഭഗവദ്ദൂതു്
അത്രതന്നെയല്ല,
തത്കാലം പലരൊത്തു കൂടി ഹിമവൽ-
പുത്രീവിവാഹോത്സവം
സൽക്കാലത്തു കഴിച്ചുകൊണ്ടവർ പിരി-
ഞ്ഞുള്ളോരവസ്ഥാന്തരേ
മുക്കണ്ണൻ തിരുമേനി തന്റെ തിരുമൈ
കണ്ടീടുവാൻ ദേവിതൻ
തൃക്കണ്ണിൻ മുനകൊണ്ടു പണ്ടു കൃതമാം
നോക്കാണു നോക്കാശ്രയം 3
(നാന്ത്യന്തത്തിൽ സൂത്രധാരൻ പ്രവേശിക്കുന്നു)
സൂത്രധാരൻ - (നേരെ നോക്കി സന്തോഷത്തോടു കൂടീട്ട്)
ഗുണജ്ഞരായുള്ള സദസ്യരെക്കൊ- ണ്ടണിഞ്ഞ രംഗത്തിനെഴും പ്രഭാവം ഗണിപ്പതിന്നാർക്കുമെളുപ്പമല്ലെൻ- കണിപ്ഫലം നോക്കുകിലെത്ര ചിത്രം! 4
(സൂക്ഷിച്ചു നോക്കീട്ടു്)
ശൃംഗാരസാരമൊഴുകുന്നൊരു നല്ലമട്ടു നങ്ങ്യാരു പാരമഴകോടു സഭാതലത്തിൽ സംഗീതതാളമിട ചേർത്തു തകർത്തിടുന്നു ഭംഗ്യാ മിഴാവിനെഴുമീദ്ധ്വനിയും മനോജ്ഞം 5
(കുറച്ചു കോപത്തോടു കൂടി അണിയറയിലേയ്ക്കു നോക്കിയിട്ടു്)
എത്ര നേരമായി വട്ടം തുടങ്ങീട്ടു്? ഇങ്ങോട്ടു വരരുതേ?