താൾ:ഭഗവദ്ദൂത്.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬ ഭഗവദ്ദൂതു്


അത്രതന്നെയല്ല, തത്കാലം പലരൊത്തു കൂടി ഹിമവൽ- പുത്രീവിവാഹോത്സവം സൽക്കാലത്തു കഴിച്ചുകൊണ്ടവർ പിരി- ഞ്ഞുള്ളോരവസ്ഥാന്തരേ മുക്കണ്ണൻ തിരുമേനി തന്റെ തിരുമൈ കണ്ടീടുവാൻ ദേവിതൻ തൃക്കണ്ണിൻ മുനകൊണ്ടു പണ്ടു കൃതമാം നോക്കാണു നോക്കാശ്രയം 3 (നാന്ത്യന്തത്തിൽ സൂത്രധാരൻ പ്രവേശിക്കുന്നു) സൂത്രധാരൻ - (നേരെ നോക്കി സന്തോഷത്തോടു കൂടീട്ട്)

ഗുണജ്ഞരായുള്ള സദസ്യരെക്കൊ- ണ്ടണിഞ്ഞ രംഗത്തിനെഴും പ്രഭാവം ഗണിപ്പതിന്നാർക്കുമെളുപ്പമല്ലെൻ- കണിപ്ഫലം നോക്കുകിലെത്ര ചിത്രം! 4

(സൂക്ഷിച്ചു നോക്കീട്ടു്)

ശൃംഗാരസാരമൊഴുകുന്നൊരു നല്ലമട്ടു നങ്ങ്യാരു പാരമഴകോടു സഭാതലത്തിൽ സംഗീതതാളമിട ചേർത്തു തകർത്തിടുന്നു ഭംഗ്യാ മിഴാവിനെഴുമീദ്ധ്വനിയും മനോജ്ഞം 5

(കുറച്ചു കോപത്തോടു കൂടി അണിയറയിലേയ്ക്കു നോക്കിയിട്ടു്)

എത്ര നേരമായി വട്ടം തുടങ്ങീട്ടു്? ഇങ്ങോട്ടു വരരുതേ?

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/32&oldid=202663" എന്ന താളിൽനിന്ന് ശേഖരിച്ചത്