താൾ:ഭഗവദ്ദൂത്.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭഗവദ്ദൂതു് (ഭാഷാനാടകം) ഒന്നാമങ്കം ഹരിഃ ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു. ചന്ദ്രാന്വയാഭരണമാം ശമനാത്മജന്നു സാന്ദ്രപ്രമോദമുളവാക്കുവതിന്നുവേണ്ടി നന്ദിച്ചു ദൂതു പറവാനെഴുന്നള്ളിയോരു നന്ദാത്മജൻകരുണയാ തുണയായ് വരട്ടെ. 1

അത്രതന്നെയല്ല,

ആടും പാമ്പസ്ഥിജാലം ഗിരിസുതയൊഴുകും വെള്ളമേറെ പ്രാകാശം തേടും തീക്കട്ട തിങ്കൾക്കല കഠിനവിഷം തുമ്പ ചാരം കുഠാരം ചാടും മാൻ കുട്ടി ശൂലം മണിജട തല തോ- ലെന്നിതെല്ലാം നിദാനം കൂടും മോദാൽദ്ധരിക്കും പുരരിപുഭഗവാൻ നിങ്ങളെത്താങ്ങിടട്ടെ. 2

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/31&oldid=202511" എന്ന താളിൽനിന്ന് ശേഖരിച്ചത്