താൾ:Padya padavali 7 1920.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൧൩
രണ്ടു രാജാക്കന്മാരുടെ മൎയ്യാദ

പരിപന്ഥികൾപോയമൎന്നു; ദൈവ-
പരിണാമം നന്നെന്നുവന്നു.
പരിതോഷമുള്ളിലെഴുന്നുയരുന്നു;
പരമതുകൊണ്ടു ഞാനിന്നിതിരന്നു.
നളൻ:-
5പ്രേമതേതുവൃണേഋതുവൎണ്ണ!
ഭൂമിപാലമണേ;
6അപരാധംചെയ്തതുഞാ-
നറിഞ്ഞുകൊണ്ടത്രേവീൎയ്യവാരിനിധേ!
അൻപെഴുംനിൻമുൻപിൽനി-
ന്നനൃതംപറഞ്ഞീലെഞാൻ ധീരമതേ?
അപരമില്ലൊരുപിഴ-
യറിയാതെപോലും മമ സാരമതേ!
അറിഞ്ഞുകൊണ്ടരുതെന്നി-
ലരസതരണജിതവൈരിതതേ?
രസസാരരതേപരം.
7അതിസുഖവാസമിങ്ങു
സുലഭമാമവനിയിലതുധരിച്ചേൻ.
അതുമൂലം നിന്നെസ്സേവി-
ച്ചയിനിന്മതങ്ങളെ ഞാനനുസരിച്ചേൻ.
അറിയാതെപോയിമൂവാ-
ണ്ടായീകാലമിപ്പോളതുനിനച്ചേൻ?
അതിശയമത്രയുണ്ട-
ങ്ങയിനിൻഗുണത്തിനതുമനുഭവിച്ചേൻ
ഉള്ളിലഭിരമിച്ചേൻചിരം

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/81&oldid=206730" എന്ന താളിൽനിന്ന് ശേഖരിച്ചത്