Jump to content

താൾ:Adhyathmavicharam Pana.djvu/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
തൃക്കടേരി യതിപ്രവരനെയും

അക്കണക്കന്യദേശികന്മാരെയും
ഉൾക്കരളിൽ കരുതുകകൊണ്ടല്ലൊ
ധിക്കൃതമായി മായാപ്രപഞ്ചവും



ഈ നാലു വരികളിൽനിന്നും കിട്ടുന്ന തെളിവല്ലാതെ മറ്റൊരു തെളിവും കവിയെ സംബന്ധിച്ചു് ഈ പാനയിൽനിന്നു കിട്ടുന്നില്ല. ഈ കൃതിയുടെ കർത്താവിന്റെ പ്രധാനഗുരു തൃക്കടേരി യതിപ്രവരനാനെന്നും മറ്റു ചില ഗുരുനാഥന്മാർകൂടി അദ്ദേഹത്തിനുണ്ടായിരുന്നു എന്നും മുകളിൽ ഉദ്ധരിച്ച വരികളിൽനിന്നു വ്യക്തമാകുമല്ലോ. എന്നാൽ ആരാണു് ഈ ‘തൃക്കടേരി യതിപ്രവര’നെന്നും ആരെല്ലാമാണു് ‘അന്യദേശികന്മാ’രെന്നുമുള്ള കാര്യത്തിൽ നമുക്കു ഈ ഘട്ടത്തിൽ മൗനമേ സാദ്ധ്യമായിട്ടുള്ളൂ. ഇതിന്റെ കർത്താവു് മായാപ്രപഞ്ചത്തെ ധിക്കരിച്ചവനാണു് എന്നുകൂടി ഉദ്ധൃതഭാഗത്തിൽനിന്നു തെളിയുന്നു. ഈ കൃതി ആദ്യന്തം വായിച്ചു നോക്കുന്ന ഒരാളിനു കവി ഒരു അദ്വൈതവേദാന്തിയായിരുന്നു എന്നു മനസ്സിലാക്കാം. ഇതിന്റെ രചനകൊണ്ടു് അദ്ദേഹം ഉദ്ദേശിക്കുന്നതെന്തെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ടു്. കവിയുടെ കാവ്യരചനോദ്ദേശ്യം കാണ്മാൻ താഴെ പറയുന്ന വരികൾ നോക്കുക:-
<poem>


ഇപ്രകാരമിപ്പാനപ്രബന്ധത്തെ

സ്വല്പബുദ്ധികൾക്കായിട്ടു ചൊല്ലിയേൻ.
അല്പങ്ങളായ ദോഷങ്ങളൊക്കെയും
സല്പുമാന്മാർ സഹിച്ചരുളേണമേ.
ഇപ്രബന്ധമൊരുത്തനനുദിനം
അല്പമെങ്കിലും ശ്രദ്ധയായ് ചൊല്ലുകിൽ
അപ്പുരുഷന്റെ സംസാരസങ്കടം
മുപ്പുരാന്തകനാണെ നശിച്ചീടും.


"https://ml.wikisource.org/w/index.php?title=താൾ:Adhyathmavicharam_Pana.djvu/5&oldid=155764" എന്ന താളിൽനിന്ന് ശേഖരിച്ചത്