Jump to content

സംവാദം:നവഗ്രഹസ്തോത്രം

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Latest comment: 12 വർഷം മുമ്പ് by Thachan.makan

ഈ കൃതി വ്യാസന്റെതാണെന്ന് കരുതുന്നു. ഇതിന്റെ അവസാന വരിയിൽ "വ്യാസേ ബ്രൂതോ"(വ്യാസൻ പറയുന്നു) എന്ന് പറയുന്നത് രചയിതാവിനെക്കുറിച്ചുള്ള പരാമർശം തന്നെയാണ്. പിന്നെ ഈ ലിങ്കും അതുതന്നെ പറയുന്നു. - എസ്.മനു (സംവാദം) 09:59, 29 ഏപ്രിൽ 2012 (UTC)Reply

മനു, കരുതലുകൾക്ക് പ്രസക്തിയില്ല. ആധികാരികമല്ലാത്ത കണ്ണികൾ ചൂണ്ടിക്കാട്ടാതിരിക്കുക. അങ്ങനെയായാൽ ദൈവം എന്ന പേരിലും ഒരു രചയിതാവ് വരും. പലപല ദൈവങ്ങളുടേ പേരിൽ.
ഫലശ്രുതികൾ രചയിതാവിന്റെതാകണമെന്നില്ല. ആണെങ്കിൽത്തന്നെ, രചയിതാവുതന്നെ ഫലശ്രുതിവഴി അതിന്റെ കർത്തൃത്വം അനിഷേധ്യനായ ഒരു വ്യക്തിത്വത്തിൻറെ പേരിൽ ചാർത്തുന്ന പതിവും ഉണ്ട്. മഹാഭാരതം മാത്രമാണ് വ്യാസനെന്ന ഐതിഹാസികവ്യക്തിയുടെ പേരിൽ അവരോധിക്കപ്പെട്ട കൃതി. പുരാണങ്ങളും വേദങ്ങളും മറ്റു നാനാ കൃതികളും അദ്ദേഹത്തിന്റെ പേരിൽ ആരോപിക്കപ്പെട്ടിട്ടുണ്ട്. അനേകം വ്യാസന്മാരുണ്ടെന്നും പറയുന്നുണ്ട്. ഇവയ്ക്കൊന്നും അടിസ്ഥാനമില്ല. കർത്തൃത്വം ആധികാരികമാകണം. എങ്കിൽമാത്രം ഹെഡ്ഡറിൽ രചയിതാവിന്റെ സ്ഥാനത്ത് ചേർത്താൽ മതി. അല്ലെങ്കിൽ കുറിപ്പിന്റെ സ്ഥാനത്ത് ഇത് ഇന്നയാളുടെ പേരിൽ ആരോപിക്കപ്പെട്ടിട്ടുണ്ട് എന്ന് ഒരു കുറിപ്പ് മതിയാകും. ആരോപിതകൃതികൾ പ്രസ്തുതരചയിതാവിന്റെ താളിലും ആകാം. author എന്ന വാക്ക് അത്ര നിസ്സാരമല്ല.
പിന്നെ, രചയിതാക്കളുടെ പേരിലുള്ള വർഗ്ഗങ്ങൾ ഒരുപാട് പ്രശ്നമുണ്ടാക്കുന്നതാണ്; അനാവശ്യവും. അവ ഗ്രന്ഥശാലയിൽനിന്ന് ഒഴിവാക്കുന്നതായിരിക്കും നല്ലത്. കൃതികളിലേക്കുള്ള കണ്ണികൾ രചയിതാവിന്റെ താളിൽ ഉണ്ടല്ലോ. തിരിച്ചും. ഇത് സമവായത്തിലെത്തേണ്ട സംഗതിയാണ്.--തച്ചന്റെ മകൻ (സംവാദം) 12:00, 29 ഏപ്രിൽ 2012 (UTC)Reply
"https://ml.wikisource.org/w/index.php?title=സംവാദം:നവഗ്രഹസ്തോത്രം&oldid=50493" എന്ന താളിൽനിന്ന് ശേഖരിച്ചത്