Jump to content

ശ്രീമൂലരാജവിജയം/സർക്കാർജീവനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ശ്രീമൂലരാജവിജയം (ചരിത്രം)
രചന:എസ്. രാമനാഥ അയ്യർ
സൎക്കാർജീവനം

[ 35 ]


സൎക്കാർ ജീവനം.


സൎക്കാർ ജീവനക്കാരുടെ യൊഗ്യതരെയും നടത്തയെയും ഗുണത്തെയും നന്നാക്കുന്നതിലെക്കായി അനേകം ഏൎപ്പാടുകൾ കഴിഞ്ഞ പതിനെട്ടു കൊല്ലങ്ങൾക്കിടയിൽ ചെയ്യപ്പെട്ടിട്ടുണ്ട്. ഓരോ തുറയിലും ഓരോ തരത്തിലുള്ള ജീവനങ്ങൾ ലഭിക്കുന്നതിനു ഇന്ന പരീക്ഷ ജയിച്ചവർ വേണം എന്നു വിധിക്കയും സൎക്കാർ ജീവനങ്ങൾക്കായും പരീക്ഷകൾ സൎക്കാരിൽ നിന്നുതന്നെ സ്ഥാപിക്കയും ചെയ്തിട്ടുണ്ടു. ജഡ്ജികൾ, മുനിസിപ്പുകൾ, മജിസ്ത്രെട്ടുകൾ മുതലായ ഉദ്ദ്യോഗസ്ഥന്മാൎക്കും കണക്കു തുറയിലും രായസം തുറയിലും ഉള്ള ജീവനക്കാൎക്കും ശമ്പളം കൂട്ടികൊടുക്കയും അവധിച്ചട്ടത്താലും അടുത്തൂൺ ചട്ടത്താലും ഉള്ള ഗുണത്തെ വൎദ്ധിപ്പിക്കയും അധികം ജീവനക്കാൎക്കു ഉപയോഗപ്പെടത്തക്ക വിധത്തിൽ വ്യാപിയാക്കയും ഡിവിഷൻ പെഷ്കാർമാരുടെയും പൊതു സംഗതികളെ തീൎച്ചചെയ്യുന്ന മറ്റു ഉദ്യോഗസ്ഥന്മാരുടെയും അധികാരത്തെ പരിശ്ചേദിച്ചു വ്യവസ്ഥപ്പെടുത്തുകയും കൂട്ടുകയും സൎക്കാർ ജീവനക്കാർ, വിശിഷ്യ കീഴ്ജീവനത്തിൽ ഉള്ളവർ കുടുംബ സംരക്ഷണത്തിനു വേണ്ട മുതൽ ഉണ്ടാക്കി വെക്കുന്നതിനു അവരെ ശക്തന്മാരാക്കുന്നതിലേക്കായി ൧൦൭൩-ആമാണ്ടു സൎക്കാരിൽനിന്നു രക്ഷാഭോഗം ഏൎപ്പാടു അനുവദിക്കപ്പെട്ടു. ഇതിലെ ജോലി ദർബാർ ഫിസിഷ്യന്റെ ആധ്യക്ഷത്തിൻ കീഴിലുള്ള ഒരു കമ്മിറ്റി നടത്തിവരുന്നു.