ശ്രീമഹാഭാഗവതം/ഷഷ്ഠസ്കന്ധം/അജാമിളമോക്ഷം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അജാമിളമോക്ഷം
“നല്ലോരജാമിളന്തൻ ചരിത്രങ്ങൾ തൊ-
ട്ടുള്ളോരനുഗ്രഹസാധനമാദിയേ
ചൊല്ലുന്നതുണ്ടു ചുരുക്കമായെങ്കിലു-
മെല്ലാവരും ചെവിതന്നുകേട്ടീടുവിൻ.”
കന്യാകുബ്ജാഖ്യദേശസ്ഥിതനായ്നടേ
മുന്നമജാമിളനെന്നൊരരുഭൂസുരൻ
കർമ്മങ്ങളെല്ലാം ഗൃഹസ്ഥാശ്രമാചാര-
ധർമ്മങ്ങൾ നീങ്ങാതെ ചെയ്തിരിക്കുന്നനാൾ‌,
ചെന്നാരൊരുനാളരണ്യേ സമിൽകുശാ-
ദ്യന്വേഷനം ചെയ്തവിടെയപ്പോളവൻ‌
കണ്ടാനൊരുവൃഷലീമണിതന്നെയും
തണ്ടാർമകളെന്നപോലെ വിലാസിനി
കൊണ്ടാടുവാൻയോഗ്യയാകുന്നതക്കരി-
ക്കണ്ടിക്കുഴലിതൻ‌ രൂപലാവണ്യവും
സാരസ്യസൌജന്യരീതിമേളങ്ങളും
സാരനാം ഭൂസുരൻ കണ്ടുനിൽക്കും വിധൌ,
നാരീകുലപരദേവതയാകിയ
മാരനണഞ്ഞുപൂവമ്പുകൾ തൂകിനാൻ;
പാരമഴൽ‌പെട്ടതേറ്ററ്റകമഴി-
ഞ്ഞാരണേന്ദ്രൻ പരാധീനനായാൻ ബലാൽ‌.
ചാരുസ്മിതാനനതൻ കരതാർ- പിടി-
ച്ചാരഴൽ‌ തീരുമാറാശുപുൽകീടിനാൻ‌,
വാരിളം പോർമുലമൊട്ടുകളാം മഹാ-
മേരുമഹീധരസാനുനി മേവിന
മാരൻ‌ പിടിച്ചുപറിച്ചാൻ‌ മനോധനം!
നാരിയും ചോരിവാവേരി നൽകീടിനാൾ‌.
വായ്മലത്തേൻ‌ നുകർന്നീടും ലഹരിയിൽ
കാമൻ‌ നടനമാടും വിധൌ കേവലം
തുല്യാനുഭോഗകുതൂഹലചേതസാ
കല്യാണമുൾകൊണ്ടിരുവരും കൂടവേ
പോന്നിങ്ങുശൂദ്രമനോഹരിതൻ ഗൃഹം
ചേർന്നു രമിച്ചാരനിശമനുദിനം
രാപ്പകലും മറന്നമ്മഹീനിർജ്ജരൻ
വായ്പോടനംഗരസാനന്ദമഗ്നനായ്
ശൂദ്രാംഗനയെപ്പിരിയരുതായ്കയാൽ
ശൂദ്രസമാചാരതല്പരനായുടൻ‌
താല്പര്യമാത്മകർമ്മങ്ങളുമെന്നിയേ
കോപ്പേന്മിഴിപ്രസാദായ തുനിഞ്ഞു തൻ‌
സ്നാനാശനാദികളും മറന്നന്വഹം
മാനിനിനിയോടു ചേർന്നൂ കുതുകാന്വിതൻ-
ചൂതുചതുരംഗമാദികർമ്മങ്ങളിൽ
വാതിന്നധരവുമാരവാർകൊങ്കയും
വ്യത്യയമായ്ക്കൊടുത്തും ബതവാങ്ങിയു-
മത്യന്തമാനന്ദമഗ്നനായന്വഹം
തൃപ്തിവരാതോരനുരാഗവാരിധി-
മദ്ധ്യേ മദേന ലയിച്ചിരിക്കുന്ന നാൾ‌
ദുഷ്കൃതം പ്രത്യക്ഷരൂപികളായ് വന്നു
നിൽക്കുന്നതെല്ലാം ക്രമാൽ വളരും വണ്ണം
സുഭ്രുവായുള്ളവൾ പെറ്റിയടയിൽച്ചില
പുത്രരും കൂടെ വളർന്നു തുടങ്ങിനാർ‌,
മക്കളെച്ചെമ്മേ വളർത്തുകൊൾവാനോരോ
ദുഷ്കൃതമേറ്റവും ചെയ്തു തുടങ്ങിനാൻ.
പക്ഷികളെക്കെണിവച്ചുപിടിക്കയും
പക്ഷമായുള്ളതു കൊന്നുകൊടുക്കയും
മത്സ്യമാംസാദികൾ ശിക്ഷയാ താൻ പചി-
ച്ചൊക്കവേ ഭൂക്തിക്കു ചേർത്തു കൊടുക്കയും
ഭക്ഷിപ്പതിന്നയോഗ്യാഖ്യങ്ങളെക്ഷണാൽ
ബദ്ധപ്പെടുത്തുകളിപ്പിച്ചു കൊൾകയും
നിത്യമീവണ്ണം മിനക്കെട്ടിരുന്നു ശൂ-
ദ്രസ്ത്രീയാ പുത്രഹിതാനുസരണകൻ‌
ദുഷ്കൃതൌഘേ പ്രവൃത്തൻബത! കേവലം
നിഷ്കിഞ്ചനനായ് ചമഞ്ഞാനനുക്രമാൽ.
സ്വസ്വമാമർത്ഥമെല്ലാം നശിപ്പിച്ചഥ
നിർദ്ധനനാമവൻ പിന്നെയങ്ങെങ്ങുമേ
കട്ടുംകവർന്നും പറിച്ചും തുടങ്ങിനാൻ
ദുഷ്ടവൃത്തങ്ങളെന്തെന്തു ചൊല്ലാവതോ?
ദുഷ്ടനായുള്ളവനേവമങ്ങെൺപതു-
മെട്ടും വയസ്സുചെൽ‌വോളവുമങ്ങനെ
കഷ്ടനായുള്ളവനേവമങ്ങെൺപതു-
മെട്ടും വയസ്സുചെൽ‌വോളവുമങ്ങനെ
കഷ്ടവൃത്ത്യാ പരിവർത്തിച്ചവൻ വശം-
കെട്ടൊരുമുട്ടിപോലേ കിടക്കും വിധൌ
ഭക്തിയവാഗുപാനീയാദികളിലൊ-
ന്നുൾക്കാമ്പിലശ്രദ്ധയാ വിറച്ചേറ്റവും
വീർത്തുചക്രം തിരിയുന്നവനന്തികേ
മാർത്താണ്ഡനന്ദനദൂതസമുദയം
ചെന്നുപാശം കഴുത്തിൽ പരിബന്ധിച്ചു
നിന്നു താഡിപ്പതിന്നോങ്ങിനാർ‌ദണ്ഡവും.
ഖിന്നനായുള്ളവൻ താനതുകണ്ടു കൈ-
തന്നാലെടുത്തു തടുത്തുകോടിത്തുലോം
പേടിച്ചുപാരം ചുരുങ്ങിക്കിടുകിടു-
ത്താടൽപ്പൂണ്ടേറ്റം ഭ്രമിച്ചുപരക്കവേ
നോക്കിത്തനയരിൽ മുമ്പനായെത്രയു-
മാക്കമേറീടുന്ന നാരായണാഖ്യനെ
തെറ്റെന്നു ചെമ്മേ വിളിച്ചാനുറക്കവേ
“മുറ്റുമെന്നന്തികേ വന്നിരുന്നാശു നീ
രക്ഷിച്ചുകൊൾക നാരായണ! നീയൊഴി-
ഞ്ഞിക്കാലമുറ്റവരില്ലെനിക്കാരുമേ;“
ചിത്തേ വിചാരമൊന്നേതുമില്ലെങ്കിലു-
മിത്ഥമവൻ വിളിച്ചോരളവന്തികേ
പത്മനാഭാനുചരന്മാരിൽ മുമ്പെഴു
മുത്തമസിദ്ധയോഗീന്ദ്രന്മാർ നാലുപേർ‌
സത്വരമാവിരഭവിച്ചാർ മുകുന്ദനോ-
ടൊത്തു സാരൂപ്യമിയന്നുള്ള ഭക്തന്മാർ.
പേടിയായ്കേതുമേ നീ യെന്നജാമിള-
നോടുചിരിച്ചരുൾ‌ ചെയ്തുമധുരമായ്.
കേടുകൾ‌ തീർത്തനുകമ്പാവശേന വ-
മ്പോടാശു പാശവും വേറുപെടുത്തുടൻ‌
ദൂരവേ നിൽക്കെന്നു കാലാനുചാരക
ന്മാരെയുമാട്ടിയകറ്റി നിർത്തീടിനാർ.
മാനസേ ഭക്തിയും വിശ്വാസവും ബഹു
മാനവുമുൾക്കലർന്നീടിന ഭീതിയും
വിസ്മയവും വളർന്നുത്തമന്മാർപദം
നത്വാ തൊഴുതുതൊഴുതുവാങ്ങീടിനാർ‌.
പത്മസുഹൃൽ‌സുതദൂതരതുകണ്ടു
പത്മനാഭന്മാരവരഥ മെല്ലവേ
മുൽപ്പുക്കുനേരേ തടുത്തു നിർത്തിപ്പുന-
രിപ്പോളിവിടെ വന്നിങ്ങുളരാകിയ
മുഷ്കരന്മാർ നിങ്ങളാരെന്നുമെന്തിനാ-
യിക്കാലമിങ്ങുവന്നിന്നിവന്തന്നെയും
ബന്ധിച്ചു താഡിച്ചിഴപ്പാനൊരുമ്പെട്ട-
ബന്ധവുമന്ധതയെന്നിയേ ചിന്തയാ
സത്യം പറഞ്ഞു പൊയ്ക്കൊൾകെന്നു കേട്ടവ-
രത്യാദരേണ തൊഴുതു ചൊല്ലീടിനാർ:-
“ഞങ്ങളിവിടെയ്ക്കു ധർമ്മരാജാജ്ഞയാ-
ലിങ്ങുവന്നീ മഹാപാപിയെക്കൂടവേ
കൊണ്ടുപോവാനൊരുമ്പെട്ടതിനെന്തിനായ്
ക്കൊണ്ടരുതെന്നു ചൊല്ലിത്തടുത്തീടുവാൻ
ബന്ധമാകുന്നതൊന്നന്ധരല്ലാത സദ്-
ബന്ധുക്കളായുള്ള നിങ്ങളോ ഞങ്ങളോ
ചിന്തയാ പാരം ബഹുമാനയോഗ്യരെ-
ന്നന്തരാ കല്പിച്ചിതെന്തിതിന്നിങ്ങനെ
ദുഷ്ടനായുള്ളിവൻ തന്നെ വന്നൻപിനോ-
ടൊട്ടേറെ നന്നായനുസരിച്ചീടുവാൻ
ചിത്തകാരുണ്യമുണ്ടായതരുൾ ചെയ്കെ”
ന്നുത്തമ പൂരുഷന്മാരവർകേട്ടുടൻ
മൃത്യുദൂതാവലിയോടതിന്നുത്തര-
മത്യാദരേണ ചിരിച്ചരുളിച്ചെതാർ;-
"ധർമ്മരാജാജ്ഞയാലിങ്ങു വന്നീടിന-
നിർമ്മലന്മാർ‌ ഭവാന്മാരെന്നിരിക്കിലോ
ധർമ്മായരമ്യഭേദേന ചൊല്ലീടുവാൻ‌
തുല്യമാ”യെന്നു കേട്ടന്തകദൂതന്മാർ
ചൊല്ലിനാരാഗമോക്തിപ്രകാരങ്ങളാം
കല്യാണമാർഗ്ഗകർമ്മങ്ങൾ ധർമ്മങ്ങൾ മ-
റ്റല്ലാത്തതെല്ലാമധർമ്മമ്ല്ലോ നൃണാം;
ധർമ്മമാർഗ്ഗേണ ചരിപ്പവർ ചെന്നുടൻ‌
ചെമ്മേ സുരാലയത്തിങ്കൽ സുഖിക്കുന്നു;
നിർമ്മലാനന്ദസ്വരൂപിണിമാരായ
രമ്യസുരനാരിമാരുമായന്വഹം.
നിർമ്മരിയാദകന്മാരായ പാപികൾ‌-
തമ്മെയെല്ലാമഹോകൊണ്ടുപോയ് ഞങ്ങളും
പാപകർമ്മങ്ങൾക്കുചിത വേഗങ്ങളാം
താപനരകങ്ങളെ ബ്‌ഭുജിപ്പിക്കുന്നു.
നാരായനസ്വാമി സർവലോകാത്മകൻ‌
കാരണൻ തൻ നിയോഗത്താലിതൊക്കെയും
സർവകാലേഷു സർവഞ്ചസർവം മഹാ‌-
സർവമായാവശാലെന്നറിയുന്നതും.
ദുർവിനീതൻ മഹാപാതകിയായൊരു
ഗർവം കലർന്നൊരജാമിളനാമിവൻ
ചെയ്ത മഹാപാപകർമ്മങ്ങളൊക്കവേ
കൈതവഹീനംഗണിപ്പാനഹീന്ദ്രനും
ശക്തനല്ലഗ്രകുളോത്ഭവനാമിവൻ‌
തൽക്കുലകർമ്മസ്ഥിതനായനുദിനം
വിദ്യാവിചാരസൂക്ഷമജ്ഞൻ ഗൃഹസ്ഥധ-
ർമ്മസ്ഥിതനായ് പിതൃസന്നിധൗ മേവിനാൻ
അക്കാലമങ്ങൊരുനാളരണ്യാന്തരം
പുക്കാൻ സമിൽകുശാദ്യങ്ങളന്വേഷിപ്പാൻ‌
വിദ്രുതം സഞ്ചരിച്ചീടും ദശാന്തരേ
ഭദ്രമാം ശൂദ്രമിഥുനത്തെയും ബലാൽ‌
കണ്ടാൻ‌ മധുമദത്തോടും രമിപ്പത‌-
ക്കണ്ടിക്കരികുഴലാളുടെ ഭംഗിയും
സാരസ്യസൗജന്യരീതിമേളങ്ങളും
ചാരുസ്മിതാനനാപാംഗവിലാസവും
വാരിളം കൊങ്കകളും നിതംബാഭയും
വാരണേന്ദ്രാംഗനാനാം മൃദുയാനവും
മോഹനാകാരങ്ങളായ്ക്കണ്ടു സംഭ്രമാൽ‌
മോഹപരവശനായ് ചമഞ്ഞീടിനാൻ‌
പോകയും നിൽക്കയും വല്ലാതെ ഭൂസുര-
നാകാംക്ഷയാ വലയുമ്പൊഴുതങ്ങവൾ‌
ഞാനനുകൂലയെന്നുള്ളതുടനപാം-
ഗാനനംകൊണ്ടുമന്ദം പറഞ്ഞീടിനാൾ.
താനതുപോതകതാരഴിഞ്ഞേറ്റവും
ദീനനായ് ക്ലേശിതനായ് വശംകെട്ടഹോ!
ചെന്നവളെപ്പുണർന്നീടിനാനാദരാൽ
സംഗംമുഴുത്തു മതിമറന്നേറ്റവും
തങ്ങളിൽച്ചേർന്നുരമിച്ചാരനുദിനം,
തന്നുടെ വർണ്ണധർമ്മങ്ങളും കർമ്മവും
തന്നെയും കൂടെമറന്നാനതിശഠൻ!
അങ്ങിനെ നിത്യം രമിച്ചവനീസുര-
നങ്ങവളെപ്പിരിയാതെവസിച്ചനാൾ‌
കൽമഷൗഘങ്ങളവതരിച്ചുള്ളത-
ജ്ജന്മികളെന്നപോലെ ചിലപുത്രരും
ചെമ്മേ മുതിരുന്നുളവായ്ച്ചമഞ്ഞാരവർ‌
തമ്മെവളർപ്പതിനായതി കശ്മലൻ
മുന്നം തനിക്കുള്ളതെല്ലാം നശിപ്പിച്ചു
പിന്നെപ്പരദ്രവ്യമാർജ്ജിച്ചിതേറ്റവും;
ബ്രഹ്മസ്വവുമമരസ്വവും സ്വസ്വവും
നിർമ്മരിയാദകനേറ്റമടക്കിനാൻ‌.
പുണ്യലേശംകിനാവിൽപ്പോലുമേതുമ-
ങ്ങൊന്നറിയാതെ കണ്ടിങ്ങനെ നിന്ദ്യനായ്
തന്നെമറന്നു കഴിച്ചതു കാലവും
വന്നടുത്തു ജീവിതാവധിയും തുലോം
അങ്ങിനെയുള്ള മഹാപാപിയെപ്പുന-
രങ്ങുവൈകാതെകൊണ്ടാശു ചെന്നീടുവാൻ
ഞങ്ങളെയിങ്ങയച്ചൂ ധർമ്മരാജനി
ന്നിങ്ങനെയുള്ള മഹാപാപിതന്നുടെ
ചാരത്തുടനിങ്ങെഴുന്നള്ളുവാള്ള
കാരണം നേരേയരുൾ ചെയ്കവേണമേ."
കാലദൂതാവലിചൊന്നതുകേട്ടു തൽ‌-
ക്കാലേ ചിരിച്ചു നാരായണദൂതരും
പാരാതെ കണ്ടരുൾ ചെയ്കവേണമേ."
കാലദൂതാവലിചൊന്നതുകേട്ടു തൽ-
ക്കാലേ ചിരിച്ചു നാരായണദൂതരും
പാരാതെ കണ്ടരുൾ‌ ചെയ്തു "സുകൃതിക-
ളാരുമില്ലിങ്ങിവനൊത്തവരൂഴിയിൽ.
നേരേ വിചാരിച്ചു കാണ്മിൽ തനയനു
നാരായണേതിനാമം വിധിച്ചപ്പൊഴേ
വേറായ് ചമഞ്ഞിതിവനുടെ പാതകം
നൂറായിരം ജന്മമാർജ്ജിച്ചതൊക്കെയും.
കാലവശം ഗമിപ്പാൻ തുടങ്ങുംക്ഷണ-
കാലേ തിരുനാമമൊന്നറിയാതെ താൻ
പാരിലൊരുവൻ ജപിക്കിലവനുടെ
ഘോരമഹാപാപമൊക്കെ നീങ്ങീടുന്നു
പേരായിരമുള്ളവൻ‌ തിരുനാമങ്ങൾ
ഓരോന്നിനുള്ള ഫലിതങ്ങൾ ചൊല്ലീടുവാൻ‌
മാരാരിയും വശമല്ലാഞ്ഞു സന്തതം.
നാരായണേതി ജപിച്ചിരുന്നിടുന്നു.
നാവാലതുബലാലൊന്നു ചൊല്ലീടുകിൽ
പാവനമായ്ച്ചമയും ജഡമൊക്കവേ
നാരായണാഖ്യനാലക്ഷരമായതി-
ലോരോന്നിലുള്ള ഫലങ്ങൾ ചിന്തിക്കിലോ
വേദജപങ്ങളും യാഗകർമ്മങ്ങളും
പാതിക്കുപാതിപരിഹാരമല്ലെന്നു
ചൊല്ലുന്നതിങ്ങിനെയുള്ളനാമം ബലാൽ
ഉള്ളഴിഞ്ഞാഹന്ത! ചൊല്ലുകയാലിവൻ
കൽമഷമെല്ലാമകന്നിതു ശുദ്ധനായ്
നിർമ്മലനായ് ചമഞ്ഞീറടിനാനേറ്റവും.
ദണ്ഡത്തിനിന്നിനിയോഗ്യനല്ലൊട്ടുമേ;
ദണ്ഡിയോടങ്ങുപോയ്ചെന്നു ചൊല്ലീടുവിൻ.‌
ഞങ്ങളീവണ്ണം പറഞ്ഞിതെന്നുള്ളതു-
മങ്ങുപിതൃപതിയോടു ചൊല്ലീടുവിൻ.
നിങ്ങൾ ചൊന്നെന്നാലവനറിയും ദൃഢം
ഞങ്ങളെയും പരമാർത്ഥങ്ങളൊക്കെയും
സർവജ്ഞനാം ധർമ്മരാജനവസ്ഥകൾ
സർവംഗ്രഹിച്ചുര ചെയ്യുന്നവണ്ണമേ
നിർവഹിപ്പിൻ പിന്നെ നിങ്ങളെന്നാലതും
സർവജ്ഞനാം ധർമ്മരാജനവസ്ഥകൾ‌
സർവംഗ്രഹിച്ചുര ചെയ്യുന്നവണ്ണമേ
നിർവഹിപ്പിൻ പിന്നെ നിങ്ങളെന്നാലതും
സർവൈക സമ്മതമായ്‌വരും നിർണ്ണയം."
സർവമേവം പരമാനന്ദശാലികൾ
സർവേശഭൃത്യരരുൾ ചെയ്തുകേൾക്കയാൽ
ഗർവം കലർന്ന യമഭടന്മാരുടൻ
ദൈവഗതികൾ വിചാരിച്ചു മാനസേ
ലജ്ജയും പൂണ്ടു വക്ത്രങ്ങളും കുമ്പിട്ടി-
"ട്ടിജ്ജനം ദുർജ്ജനം സജ്ജനാനാം മതം
നിശ്ചയിച്ചൊന്നുമറികയില്ലായ്കയാൽ
ചെയ്തുപോയെങ്കിൽ ക്ഷമിച്ചുകൊള്ളേണമേ!
കൈതവഹീനം ദയാവശന്മാർ നിങ്ങൾ‌"
എന്നുപറഞ്ഞു തൊഴുതുതൊഴുതവർ
നന്നായനുവാദവുംകൊണ്ടുവാങ്ങീടിനാർ.
ചെന്നുപിതൃപതിതന്നോടജാമിളൻ‌-
തന്നുദന്തങ്ങളുണർത്തിച്ചുകൊള്ളുവാൻ;
ഞാൻഞാനിനി മുമ്പിലെന്നവരേവരും
പാഞ്ഞീടിനാർ സംയമനി നോക്കിദ്രുതം.
അപ്പോഴുതന്തകകിങ്കരന്മാരടു-
ത്തുൾപ്പേടിചേർത്തുബന്ധിച്ചബന്ധങ്ങളും
പെട്ടെന്നഴിച്ചു രക്ഷിച്ചു ജഗല്പതി-
ക്കിഷ്ടസാരൂപ്യവാന്മാർമകുടങ്ങളും
മുഗ്ദ്ധാളകങ്ങളുമൂർദ്ധ്വപുണ്ഡ്രങ്ങളും
സ്നിഗ്ദ്ധകടാക്ഷവിലാസാനനങ്ങളും
ചാരുമകരമഹാമണികുണ്ഡല-
പ്രേരിതനിർമ്മലഗണ്ഡസ്ഥലങ്ങളും
ചാരുമകരമഹാമണികുണ്ഡല-
പ്രേരിതനിർമ്മലഗണ്ഡസ്ഥലങ്ങളും
ഗ്രീവാസുശോഭകളും കൗസ്തുബങ്ങളും
ശ്രീവത്സവക്ഷസ്സുകൾ തൃക്കരങ്ങളും
ശംഖചക്രാബ്ജഗദാദ്യായുധങ്ങളും
പങ്കജസംഭവനാഭിസരോജവും
പീതാബരങ്ങളും പാദാബുജങ്ങളും
പൂതപുരാതനപുണ്യാകൃതികളും
പ്രീതിപൊഴിഞ്ഞമുഖകമലങ്ങളും
ഭീതിയൊഴികെന്നവാണിമേളങ്ങളും
കണ്ടുതിരുനാമ മാഹാത്മ്യവും കേട്ടു-
കോണ്ടകമേ വളർന്നുണ്ടായവിസ്മയാൽ,
പണ്ടുതാൻ ചെയ്ത മഹാദുരിതങ്ങളും
ഇണ്ടൽകലർന്നതിനുള്ള ഫലങ്ങളും
കൊണ്ടൽ നേർവർണ്ണൻ മഹിമാപ്രഭാവവും
കണ്ടുകണ്ടാനന്ദമുൾകൊണ്ടു സാമ്പ്രതം
നല്ലതെനിക്കീയെന്തെന്നവരോടു
മെല്ലവേ ചോദിച്ചു കൊള്ളേണമെന്നവൻ
കല്യാണദേവതാകാമുകൻ തന്നെയും
ഉള്ളിൽ സ്മരിച്ചുറപ്പിച്ചുതൊഴുതുടൻ
വക്ത്രപ്രപാടനാരംഭകാലേ"നിന-
ക്കത്രയടുത്തതില്ലെ'" ന്നുടനന്തരാ
തത്രമറഞ്ഞതുകൊണ്ടു വൈരാഗ്യവും
ചിത്തേ മുഴുത്ത സന്താപവും ഭീതിയും
കൂടെ കലർന്നഴകോടേമനക്കാമ്പി-
ലൂടെ വിചാരം തുടങ്ങിനാനീദൃശം:-
“ഞാനെനെന്തിനി ചെയ്‌വതനന്ദവാരിധേ:
ദീനദയാനിധേ; നീ വെടിഞ്ഞീടിനാൽ?
മേലിലൊരുഗതിയില്ലെനിക്കെന്നതി
ക്കാലമിവിടെയിക്കണ്ടതു നിർണ്ണയം;
കീഴിലേതാനുമുണ്ടല്പസുകൃതമി-
പ്പാഴനറിയാതെ ചെയ്തുപോയിട്ടതു.
മൂലം കഴുത്തിലാമ്മാറകപ്പെട്ട വൻ-
കാലപാശത്തെയും ഛേദിച്ചരക്ഷണം
പാലനം ചെയ്‌വതിന്നായഖിലൈകസൽ.
പാലനതല്പരന്മാരവർതമ്മെയും
കാണായ്ക്കഴിഞ്ഞിതതും ദുരിതാംബുധൌ
വീണുമുഴുകിത്തളർന്നു നീന്തുന്നു ഞാൻ
താനറിയാതെ തനയന്റെ പേർ വിളി-
ച്ചേനതുകൂടവേ നിൻ‌ തിരുനാമമായ്
വന്നതു, മിന്നതുകാരണമിങ്ങനെ
വന്നു രക്ഷിച്ചതുമെന്നു തൊഴുതുടൻ
ഖിന്നതയെന്നിയേ ചോദിച്ചുകൊള്ളുവാൻ
വന്നീലവകാശമെന്നതുമോർക്കിലോ
നിന്നുടെ മായാവികൃതികളൊക്കെയും
നിന്നാലരുതാതതില്ലൊരു വസ്തുവും
സർവ്വവും നിന്നുടെ മായയത്രേജഗൽ-
സർവൈകനായക; കണ്ടതും കേട്ടതും
സർവമെനിക്കറിയാമെങ്കിലിങ്ങനെ
സർവേശ; കാട്ടിയതത്ഭുതമെത്രയും.
സർവം സഹാദേവവംശേ ജനിച്ച ഞാൻ
സർവസൽക്കർമ്മധർമ്മങ്ങളും വിട്ടുടൻ
ശൂദ്രസമാചാരതല്പരനായൊരു
ശൂദ്രതരുണിയെസ്സംഗിച്ചനാരതം
വാച്ച മഹാദുരിതങ്ങളും ചെയ്തു ചെ-
യ്താശ്രയമാം മമജന്മവുമിങ്ങനെ
പൊയ്ക്കഴിഞ്ഞൂ തവമായാഭ്രമങ്ങളാൽ
നീക്കമൊഴിഞ്ഞിനിയും കൃപാവാരിധേ!
നിങ്കനിവെങ്കലിങ്ങങ്കുരിച്ചീടുകിൽ
സങ്കടവൻ‌കടൽ തൻ‌കരയേറുവാൻ
പങ്കജാക്ഷ! തുലോമുണ്ടെളുപ്പം പദ-
പങ്കജേ സർ‌വം സമർപ്പയാമി പ്രഭോ!”
ഇത്ഥം ജഗദ്ഗുരുതങ്കലാമ്മാറു ത-
ച്ചിത്തം സമർപ്പിച്ചുറപ്പിച്ചു സാമ്പ്രതം
സത്യസ്വരൂപം സമാശ്രയിച്ചാശുതൽ
പുതകളത്രദേഹാർത്ഥങ്ങളൊക്കെയും
ത്യക്ത്വാജനിമൃതിദുഃഖമൊഴിപ്പതി-
ന്നച്യുതൻ തങ്കൽ സമർപ്പിച്ചഖിലവും;
വിശ്വസിച്ചിത്രിലോകീശം ജഗന്മയം
ശശ്വൽ പരബ്രഹ്മരമ്യം സനാതനം
ഹൃൽക്കമലേ ദൃഢം ധ്യാനിച്ചുകൊണ്ടെഴും
ഭക്ത്യാ തപോധനവേഷം ധരിച്ചുടൻ
ഗംഗാതടസീമനി ചെന്നിരുന്നാദരാൽ
ഗംഗയിൽ സ്നാനവും ചെയ്തുഷയ്ക്കും വിധൌ
സംഗങ്ങളന്യങ്ങളെല്ലാമൊഴിഞ്ഞു സൽ-
സംഗി, ദിനേശനെ വന്ദിച്ചു സാമ്പ്രതം
ചെന്നുടജാന്തരം‌പുക്കു ജിതാസന-
സന്നിധാനേന പരാപരമവ്യയം
സച്ചിന്മയം സകലാശ്രമമീശ്വരം
ദിവ്യജനഹൃദയസ്ഥമനാമയം
ഹാരകിരീടകടകാംഗദാംഗുലി-
യോരുമകരമഹാമണികുണ്ഡലം
ചാരുചതുർ‌ഭുജാലംകൃതശംഖച-
ക്രാരവിന്ദാദിസർവായുധസംവൃതം
പീതാംബരം പത്മനാഭം നിഗമാന്ത-
പാദാർത്ഥസംഗ്രഹപാദാംബുജം പരം
ശ്രീവത്സവക്ഷസം ശ്രീധരം ഭൂധരം
ശ്രീവാസുദേവമനന്തമലേപഗം
നാമരൂപാകാരഹീനമഗോചരം
വ്യോമവദ്‌വ്യാപ്തമഖിലചൈതന്യകം
മായാമയം പരമാനന്ദവിഗ്രഹം
കായാമലർപ്രഭംധ്യാനിച്ചനുദിനം
താനും ഭഗവാനുമൊന്നയ്ച്ചമഞ്ഞു നി-
ത്യാനന്ദസാരൂപ്യഭാവേന സന്തതം
മേവീടിനാൻ, പിതൃദേവാഗ്നിസർവ്വരും
കേവലം മേന്മേൽ പ്രസാദിച്ചിതേറ്റവും
അക്കാലമേകദാ നാരായണാജ്ഞയാ
സൽ‌കൃതന്മാരായ ഭക്തജനങ്ങളെ
രക്ഷിച്ചുലോകേഷു സഞ്ചരിക്കും മഹാ-
വിഷ്ണുദൂതന്മാരുടൻ വന്നുതേറിനാർ.
നാലുപേർ‌ മുന്നമവൻ കഴുത്തിൽച്ചേർന്ന
കാലപാശം പരിച്ഛേദിച്ചു സാദരം
പാലിച്ചവർ‌ പരമാനന്ദശാലികൾ
ബാലാർക്കകോടിപ്രഭയാ വിളങ്ങിനാർ‌.
ദിവ്യയാനേ നിന്നുവന്നിങ്ങജാമിളം
പേർ‌വിളിച്ചമ്പോടുമന്ദമരുൾ‌ ചെയ്താർ‌!
“വന്നുവിമാനമതിലുടനേറു നീ
ഇന്നിനിപാർ‌ക്കരുതിങ്ങനെ ഭൂതലേ
ചെന്നു ജഗൽ‌സ്വാമിയെത്തൊഴുതീടുവാൻ‌
വന്നടുത്തു തവഭാഗ്യകാലം സഖേ!
പോകനാ” മെന്നതുകേട്ടു നോക്കും വിധൌ
ലോകേശഭൃത്യരെക്കണ്ടെഴുന്നേറ്റവൻ‌
ചേതസി ഭക്ത്യാ നിറഞ്ഞുവഴിഞ്ഞസം‌-
മോദേന ചെന്നു നമസ്കരിച്ചീടിനാൻ
വീണു നമസ്കരിക്കുന്നവൻ‌ തന്നുടെ
പാണി പിടിച്ചെഴുന്നേല്പിച്ചു സാദരം
മെല്ലെത്തലോടിത്തഴുകി വിമാനമ-
ങ്ങല്ലലൊഴിച്ചെടുത്തേറ്റിസ്സരസമായ്
ചൊല്ലിരസിപ്പിച്ചു സൽ‌ക്കരിച്ചേറ്റവും
കല്യാണശാലികളോടുകൂടെ ദ്രുതം
പൊങ്ങും വിമാനോപരി വിളങ്ങുന്നവൻ
അങ്ങുലകങ്ങളിലേഴും ക്രമവശാൽ
കണ്ടുകണ്ടാനന്ദമുൾ‌ക്കൊണ്ടുചെന്നു ചെ-
ന്നിണ്ടലൊഴിഞ്ഞു വൈകുണ്ഠലോകത്തെയും
കണ്ടുതൊഴുതുതൊഴുതകം‌പുക്കുടൻ
കൊണ്ടൽ വർണ്ണാംഘ്രികൾ- കണ്ടുവണങ്ങിനാൻ;
കുണ്ഠത തീർന്നഖിലേശ്വരൻ താനുമ-
ക്കണ്ടവരോടൊരുമിച്ചരുളീടിനാൻ;
സാരൂപ്യമാംഗതിയും ലഭിച്ചങ്ങനെ
നാരായണപ്രിയനായാമജാമിളൻ‌
താനറിയാതെ തനയനെപ്പേർ‌വിളി-
ച്ചാനതുനാമബന്ധാക്ഷരമാകയാൽ‌
കാലദൂതാവലിതൻ‌ കൈയിൽ നിന്നുതൽ‌-
ക്കാലേ പരിചോടുവേർ‌പ്പെടുത്തിങ്ങനെ‌-
മേലിലൊരുലയമില്ലാതെ സദ്‌ഗതി
കാലസ്വരൂപൻ‌ കൊടുത്തരുളീടിനാൻ‌.
മാനസഭക്ത്യാ സദൈവതൽ‌പാദവും
ധ്യാനിച്ചനിശം തിരുനാമമന്ത്രങ്ങൾ‌
നേരേജപിപ്പവനെന്തൊരു സദ്ഗതി
നാരായണൻ കൊടുക്കുന്നതിനിപ്രഭോ!
മായാപതേ! തവ മായാവികൃതികൾ
ആയതിലെല്ലാ‍മതാരറിയുന്നതും?
കാരുണ്യശീല! നാമങ്ങളോതീടുവാൻ‌
നേരേവരമരുളേണമേ സന്തതം
നാരായണ! ദുരിതങ്ങളറിഞ്ഞു മൊ-
ട്ടോരോതരമറിയാതെയുമന്വഹം
വ്യാപാരകാരണമായ്ചെയ്‌വതൊക്കവേ
വേർ‌പെടുത്തെന്നെ രക്ഷിച്ചു കൊള്ളേണമേ
മാനമദങ്ങളാലിക്കാലമെത്തിയ
മാനുഷജന്മം വൃഥാകളയായ്കെടോ!
മാനസമേ! നമുക്കല്ലാതെമറ്റിനി
ദീനതതീർപ്പതിന്നാരുമില്ലോർക്ക നീ.
വേണമെന്നാകിലതു നിൽക്കകേൾക്ക നി-
ർ‌വാണപ്രദാന്തകദൂതന്മാർ തങ്ങളിൽ
നീതികൾ കൊണ്ടു പറഞ്ഞൊഴിഞ്ഞങ്ങുപോയ്
പ്രേതനാഥൻ തിരുമുമ്പിലാമ്മാറുടൻ
ചെന്നുതൊഴുതുണർത്തിച്ചു നിന്നീടിനാർ‌
ഒന്നൊഴിയാതെ കണ്ടുണ്ടായവസ്ഥകൾ.
സർവ്വവും നാഥ! സർവം സഹാമണ്ഡലേ
സർവജനങ്ങൾ‌ ചെയ്യും കർമ്മസഞ്ചയം
സർവം ഗ്രഹിച്ചു നിന്നങ്ങയച്ചീടിനാൽ‌
സർവദാ തത്തദുചിതഫലങ്ങളെ
സർ‌വസമാനങ്ങളന്തരമെന്നിയേ
സർ‌വം ഭുജിപ്പിച്ചു പോരുന്ന ഞങ്ങളാൽ‌
സർ‌വജ്ഞ! ചെന്നങ്ങജാമിളനാകിന
വർ‌വദുർ‌വൃത്തനെക്കൊണ്ടിങ്ങുപോരുവാൻ‌
ബന്ധിച്ചളവതിഭീതനായുള്ളവ-
നന്ധനായ് നാരായണാഖ്യാനായീടിന-
പുത്രനെസ്സംഭ്രമത്തോടേ വിളിച്ചു കേ‌-
ട്ടെത്രയും വേഗേന വിഷ്ണുദൂതാന്വയം
നാലുപേർ‌ വന്നു പാശം വേർ‌പെടുത്തുതൽ‌-
ക്കാലം വിരവോടുദൂരവേ ഞങ്ങളെ
നീക്കിബ്ഭയപ്പെടായ്കെന്നവനങ്ങൊരു
സാക്ഷിയായ് നിന്നുദിവ്യാത്മാക്കളാമവർ‌
ഞങ്ങളോടിങ്ങു നോക്കിപ്പറഞ്ഞീടിനാർ‌:-
“നിങ്ങളിവനെപ്പിടിച്ചു കെട്ടീടുവാൻ‌
കാരണമെന്തു നാരായണഭക്തരിൽ
പാരിൽ പ്രധാനനായുള്ളവനിന്നിവൻ‌
ദണ്ഡത്തിനൊട്ടുമേ യോഗ്യനല്ലങ്ങുപോയ്
ചണ്ഡാംശുജനോടു ചോദിച്ചു കൊള്ളുവിൻ‌.
ധർമ്മരാജാനുചരരായ നിങ്ങൾക്കു
ധർമ്മങ്ങളേതുമറിയരുതെങ്കിലോ
മുമ്പിൽ നിന്നങ്ങു മറയത്തുപൊ”കെന്നു
വൻ‌പോടുടനുടനാട്ടിവിട്ടീടിനാർ‌.
പാരമവരുടെ ഗൌരവം കാൺ‌കിലോ
നാരായണ സമന്മാരവർനാൽ‌വരും.
ശാസനം ചെയ്തുകൊണ്ടിങ്ങനെ ഭൂമിയിൽ
വാസുദേവാനുചരർ‌ നടന്നീടുകിൽ
കാലധർമ്മം നടത്തീടുവാനെങ്ങുമേ
മേലിൽ ചെല്ലുന്നദിക്കിലെല്ലാടവും
ചൊല്ലുന്നവരിതുപോലെയുണ്ടെങ്കിലോ
നിർല്ലജ്ജരായിളിച്ചിങ്ങനെ ഞങ്ങളൊ-
ന്നൊല്ലാതെ കണ്ടിങ്ങുപോരികെന്നേ വരൂ
വഹ്യാത കർമ്മങ്ങളിങ്ങു തുടങ്ങിനാൽ‌
സഹ്യമല്ലാതെ നാണക്കേടകപ്പെടും
പര്യായമോടരുൾ ചെയ്തിനിയൊക്കെയും
മര്യാദകൾ‌ പിഴയാതെ നടത്തുകിൽ
കൈതവഹീനം നടത്താമെതെന്നവർ‌
കൈതൊഴുതന്തികേ നിന്നു ചൊല്ലും വിധൌ
ധർമ്മരാജൻ‌ പരമാർത്ഥങ്ങളൊക്കവേ
തന്മനക്കാമ്പിലറിഞ്ഞു ചിരിച്ചുടൻ‌
നിർമ്മലൻ‌ തന്നുടെ ഭൃത്യരോടെത്രയും
സമ്മാനമായാനുസൃത്യാപി ചൊല്ലിനാൻ‌:-
സത്യമായുള്ളതു ഞാൻ പറഞ്ഞീടുവൻ
ഭക്ത്യാ ചെവിതന്നു കേൾപ്പിനെല്ലാവരും
വിഷ്ണുഭഗവാൻ‌ വിരിഞ്ചാദിവന്ദിതൻ
ഉഷ്ണേതരാംശുദിവാകരലോചനൻ‌
പത്മാലയാവരൻ‌ പത്മനാഭൻ‌ പരൻ‌
പത്മായുധൻ‌ പത്മജന്മഹൃദിസ്ഥിതൻ
നിഷ്കളൻ‌ നിഷ്ക്രിയൻ‌ നിഷ്കളങ്കാത്മകൻ‌
നിഷ്കിഞ്ചനപ്രിയൻ‌ നിത്യൻ‌ നിരാശ്രയൻ‌
നിഷ്കാരണൻ‌ നിഗമാന്തവാക്യാർത്ഥകൻ‌
നിഷ്കൽമഷൻ‌ നിരാധാരൻ‌;നിരുപമൻ
വ്യക്തനവ്യക്തൻ വിമുക്തഹൃദിസ്ഥിതൻ
ശക്തിയുക്തൻ ശരണാഗതവത്സലൻ
മുക്തിപ്രദൻ മുനീന്ദ്രാദിഭിരർച്ചിതൻ‌
ശശ്വൽ‌പരബ്രഹ്മമൂർത്തി സനാതനൻ‌
അച്യുതൻ‌ തന്മഹാമായാവികൃതികൾ‌
വിശ്വകാര്യങ്ങളിക്കണ്ടതെല്ലാം ദൃഢം.
വിശ്വസിച്ചീടുവിനൊക്കെയെല്ലാവരും
ഭദ്രയാം മായാമനോഹിതാർത്ഥായത-
ദ്വിദ്യയാ നിത്യം രമിച്ചരുളീടിനാൻ.
സൃഷ്ടിസ്ഥിതിപ്രളയാനുഗ്രഹാദിഭി-
രിഷ്ടഫലപ്രദനിഷ്ടഹൃദ്ധൃഷ്ടകൻ‌
മുന്നമതെന്നു തുടങ്ങിനാനെന്നതു-
മെന്നിനി മേലിലവസാനമെന്നതും
എങ്ങൊരേടത്തു നിന്നിക്കളിയെന്നതു-
മെന്നിനി മേലിലവസാനമെന്നതും
എങ്ങൊരേടത്തു നിന്നിക്കളിയെന്നതു-
മെങ്ങനെയുള്ളൊരവസ്ഥയെന്നുള്ളതും
ഒന്നും തിരിച്ചൊരുനാളോരുവർക്കു മ-
റ്റൊന്നുകൊണ്ടുമറിയാവതല്ലാതെയായ്
നിന്നജഗദ്ഗുരു നാരായണൻ‌ പരൻ‌-
തന്നുടെ ഭൃത്യരാകുന്നിതെല്ലാവരും.
തൽ‌പ്രസാദം കുറഞ്ഞീടുകിലാർക്കുമൊ-
ന്നിപ്രപഞ്ചത്തിങ്കലാവതല്ലേതുമേ.
പത്മനാഭപ്രസാദത്താൽ വഹിക്കുന്നു.
വൃത്രാരിമുമ്പായ ഞങ്ങളും തൻ‌ നിയോഗ-
ഗത്താലനുകരിക്കുന്നു സകലവും.
കർത്തൃത്വമാർക്കുമിവിടെയില്ലൊന്നിനും
ഭർത്തുരനുഗ്രഹമെത്തുകില്ലെന്നിയേ.
നിർഗ്ഗുണനായ ഭഗവദ്ഗുണങ്ങളാൽ
നിത്യമനുസരിച്ചുള്ളൂ ജഗത്രയം
ഭക്തിപ്രിയൻ ഭവഭഞ്ജനനീശ്വരൻ
മുക്തിപ്രദൻ മുനീന്ദ്രാദിഭിരർച്ചിതൻ
തത്സേവകാൻ പരിരക്ഷിതുമന്വഹം
തത്സമരൂപികളായ ദൂതാന്വയം
സർ‌വലോകേ മുദാസഞ്ചരിക്കുന്നിതു
സർ‌വഭക്താനാമനുസരിച്ചീടുവാൻ‌-
തന്നുടെ ഭക്തരെക്കാൾ പ്രിയന്മാരേയും
തന്നുള്ളിലില്ലമറ്റൊന്നറിഞ്ഞീടുവിൻ‌
നിർണ്ണയം ഭക്തരെ രക്ഷിപ്പതിന്നു താൻ.
തന്നെയും കൂടെമറന്നുപോമീശ്വരൻ;
ചെമ്മേ മുകുന്ദഭക്തന്മാരെയും തിരി-
ച്ചുണ്മയാ ചൊല്ലിത്തരുന്നതുമുണ്ടു ഞാൻ!
നാമാമൃതം ജപിച്ചീടുന്നവരെയും
കാമദം ധ്യാനിച്ചു പൂജിപ്പവരേയും
യോഗം ധരിച്ചുവ്രതം പൂണ്ടു സമ്പ്രതി
യോഗാദികർമ്മങ്ങൾ ചെയ്യുന്നവരെയും
ദീനജനാശ്രയന്മാരായനുദിനം
ദാനങ്ങൾ വിഷ്ണുബുദ്ധ്യാ ചെയ്‌വരെയും
തീർത്ഥസ്നാനങ്ങൾ ചെയ്തീടുമവരെയും
ധാത്രീ പ്രദക്ഷിണം ചെയ്യുന്നവരെയും
ക്ഷേത്രോപവാസങ്ങൾ ചെയ്യുന്നവരെയും
ക്ഷേത്രോത്സവങ്ങളെക്കല്പിപ്പവരെയും
പുണ്യകാലേഷു പുണ്യത്യാഗികളെയും
പുണ്യസ്ഥലങ്ങളിൽ പുണ്യകൃതരെയും
വേദാദിവിദ്യകളഭ്യാസിപ്പോരെയും
വേദാന്തവിത്തുകളായുള്ളവരെയും
കാരുണ്യശീലരായുള്ളവർ തമ്മെയും
നാരായണപ്രിയന്മാരെന്നു തേറുവിൻ.
തത്സേവകാൻ‌ പരിരക്ഷിതും ദൂതന്മാർ
തത്സമന്മാരങ്ങനുസരിച്ചീടുവോർ.

തുടരും...