വിക്കിഗ്രന്ഥശാല സംവാദം:വാർഷിക റിപ്പോർട്ട്/2011
വിഷയം ചേർക്കുകഓരോ കൃതിയുടെ ഇൻഫോ ബോക്സ് ഇവിടെ പകർത്തിയിടാം എന്നാണ് വിചാരിക്കുന്നത്.(പൂർത്തിയായ കൃതികളുടെയെല്ലാം ടൈപ്പ്/പ്രൂഫ്റീഡ് ചെയ്തവരുടെ പേരുകൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് വിശ്വാസം). എന്താണ് അഭിപ്രായം?--മനോജ് .കെ 17:02, 27 ഡിസംബർ 2011 (UTC)
- അതിന്റെ ആവശ്യം ഈ റിപ്പോർട്ടിനൂണ്ടോ? ഇതിൽ 2011-ൽ ചെയ്ത പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രൂപം മാത്രം മതി. ഒരു കൃതി ചെയ്തപ്പ്പോൾ പ്രത്യേകമായ എന്തെങ്കിലും സംഗതി നടന്നിട്ടുണ്ടെങ്കിൽ അത് മാത്രം അതിന്റെ ഒപ്പം സൂചിപ്പിക്കാം. കൃതി ചേർക്കലിനു അപ്പുറമുള്ള കാര്യങ്ങളും വേണം. ഗ്രന്ഥശ്ലാാ സിഡി അതിൽ ഒന്നാണു്, സ്കകൂൾ കുട്ടികൾ കൃതി കയറ്റാൻ സഹായൈച്ചത് മറ്റൊന്ന്. അങ്ങനെ എല്ലാ പ്രധാന വാർത്തകളും വരട്ടെ.
- പിന്നെ ഞാൻ ഫൗണ്ടേഷന്റെ ഭാഗമായി ചെയ്യുന്ന ഔദ്യോഗിക കാര്യങ്ങളുടെ സംവാദം മാത്രം മറ്റേ അക്കൗണ്ടിൽ നടത്തിയാൽ മതീ ട്ടോ. ബാക്കി ഒക്കെ ഈ അക്കൗണ്ടിൽ തന്നെ ആയിക്കോട്ടെ.--Shijualex 17:15, 27 ഡിസംബർ 2011 (UTC)
പ്രസ്തുത പുസ്തകങ്ങളുമായി പ്രവർത്തിച്ചവരുടെ പേരുവിവരങ്ങൾ ഉൾകൊള്ളിക്കണമെന്നാണ് എന്റെ അഭിപ്രായം. ഇങ്ങനെയുള്ള അവസരത്തിലല്ലേ ചെയ്ത പ്രയത്നത്തിന് ആട്രിബ്യൂഷൻ കിട്ടുന്നത്. :) ഒരു തിരുത്തൽ നടത്തിയതാണെങ്കിൽ പോലും പട്ടികയിൽ ഉൾക്കൊള്ളിക്കാൻ ശ്രമിച്ചിട്ടുണ്ട്. ശ്രമദാനം നടത്തിയവർക്ക് ഇതൊരു പ്രചോദനമാകുമെന്ന് കരുതിന്നു. ടൈപ്പ് ചെയ്തത് ആരെന്ന് നോക്കാൻ ആരും സംവാദം പേജോ നാൾവഴിയോ നോക്കുന്നത് അപൂർവ്വമാണ്. പക്ഷേ ഈ പച്ച ഫലകം ഉപയോഗിക്കുമ്പോൾ താൾ വൃത്തികേടാക്കുന്നുണ്ടോ എന്നൊരു സംശയം. നല്ലത് ഉണ്ടാക്കാനാകുമോ എന്ന് നോക്കട്ടെ.
മറ്റേ അകൗണ്ടിൽ നിന്ന് തിരുത്തിയത് കൊണ്ടാണ് അവിടെ സംവാദം താളിൽ കൊണ്ടിട്ടത്. ;) --മനോജ് .കെ 17:24, 27 ഡിസംബർ 2011 (UTC)