വിക്കിഗ്രന്ഥശാല:സിഡി പതിപ്പ് 2.0/പകർപ്പവകാശം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

സി.ഡി.യുടെ പകർപ്പവകാശം

ഈ സി.ഡി. യുടെ ഉള്ളടക്കം മൊത്തമായോ ഭാഗികമായോ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ-എലൈക് അൺപോർട്ടഡ് 3.0 അനുവാദപത്രം പ്രകാരം പകർപ്പെടുക്കാനും, വിതരണം ചെയ്യാനും, പങ്കു് വെക്കാനും താങ്കൾക്കു് അനുമതിയുണ്ടു്. സി.ഡി.യിൽ ഉൾപ്പെടുത്തിയിരിക്കുന്ന ലേഖനങ്ങളിലെ എഴുത്തിനുള്ള പകർപ്പവകാശം

ഈ സിഡിയിലെ ലേഖനങ്ങളിലെ എഴുത്തു് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ/ഷെയർ-എലൈക്ക് 3.0 അനുവാദപത്രം അല്ലെങ്കിൽ ഗ്നു ഫ്രീ ഡോക്യുമെന്റേഷൻ അനുവാദപത്രം പ്രകാരം ഉപയോഗിക്കാൻ താങ്കൾക്കു് അനുമതിയുണ്ടു്. ചിത്രങ്ങളുടേയും മറ്റു് പ്രമാണങ്ങളുടേയും പകർപ്പവകാശം

സി.ഡി.യിൽ ഉൾപ്പെടുത്തിയിരിക്കുന്ന ലേഖനങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾക്കും മറ്റു് പ്രമാണങ്ങൾക്കും മലയാളം വിക്കിഗ്രന്ഥശാലയിൽ/വിക്കിമീഡിയ കൊമൺസിൽ നിർ‌വചിച്ചിരിക്കുന്ന അതേ പകർപ്പവകാശനിയമങ്ങൾ സി.ഡി.യിലും ബാധകമാണു്. അതിനാൽ ചിത്രമോ മറ്റേതിലും പ്രമാണങ്ങളോ പകർത്താനോ പുനരുപയോഗിക്കാനോ ഉദ്ദേശമുണ്ടെങ്കിൽ മലയാളം വിക്കിഗ്രന്ഥശാലയിൽ/വിക്കിമീഡിയ കോമൺസിൽ പ്രസ്തുത ചിത്രത്തിനു്/പ്രമാണത്തിനു് ഒപ്പം കൊടുത്തിട്ടുള്ള പകർപ്പവകാശനിയമങ്ങൾ പാലിക്കാൻ താങ്കൾ ബാദ്ധ്യസ്ഥനാണു്. വിക്കിമീഡിയ സംരംഭങ്ങളുടെ ലോഗോയുടെ പകർപ്പവകാശം

വിക്കിമീഡിയ സംരംഭങ്ങളുടെ ലോഗോയുടെ (അല്ലെങ്കിൽ അതിന്റെ ഭാഗങ്ങളുടെ) പകർപ്പാവകാശം വിക്കിമീഡിയ ഫൗണ്ടേഷനിൽ നിക്ഷിപ്തമാണ്. വിക്കിമീഡിയ ഫൗണ്ടേഷനും അതിന്റെ സംരംഭങ്ങളും ഉപയോഗിക്കുന്ന ഔദ്യോഗിക മുദ്രകളിൽ ഒന്നുമാണിതു്. ഇതിന്റെ ഏതു് വിധത്തിലുള്ള പുനരുപയോഗത്തിനും വിക്കിമീഡിയ ഫൗണ്ടേഷന്റെ അനുമതി ആവശ്യമാണ്. സിഡിയുടെ പുറത്തെ ലേബൽ, സി.ഡി. കവർ, സി.ഡി.യിൽ ഉപയോഗിച്ചിരുന്ന ബാനർ തുടങ്ങിയവയുടെ പകർപ്പവകാശം

മേൽ പറഞ്ഞ പ്രമാണങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ/ഷെയർ-എലൈക്ക് അനുമതിപത്രപ്രകാരം ഉപയോഗിക്കാൻ താങ്കൾക്കു് അനുമതിയുണ്ടു്.

സി.ഡി.യുടെ ഉള്ളടക്കം ബാദ്ധ്യതാ നിരാകരണത്തിനു് വിധേയം