വിക്കിഗ്രന്ഥശാല:നീക്കം ചെയ്ത താളിന്റെ സംവാദം/ഖുർആൻ ലളിതസാരം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഈ താൾ എന്തിനെ സൂചിപ്പിക്കാനാണു്? ഇതു ഖുർആനിലെ ഒരു അദ്ധ്യായമാണോ?--Shijualex 03:38, 17 ജൂൺ 2011 (UTC)[മറുപടി]

ഖുർആൻ ലളിതസാരം എന്നത് മറ്റൊരു ഖുര്ആന് പരിഭാഷയാണ്.മലയാളത്തില് ലളിതമായ ഭാഷയിലുള്ള ഒരു വിവര്ത്തനം പരീക്ഷണാര്ഥം പ്രഥമ അധ്യായം ചേര്ത്തു നോക്കിയതാണ്. മറ്റു ഭാഗങ്ങള് പൂര്ത്തീകരിക്കാനുദ്ദ്യേശിക്കുന്നുണ്ട്. അഭിപ്രായം അറിയിക്കുക.--Zuhairali 04:14, 17 ജൂൺ 2011 (UTC)[മറുപടി]


പകർപ്പവകാശവിവരങ്ങൾ കൂടി അറിഞ്ഞാലെ ഈ പരിഭാഷ വിക്കിഗ്രന്ഥശാലയിൽ അനുവദനീയമാണോ എന്ന് പറയാൻ സാധിക്കൂ. എപ്പോഴാണു് ഈ പരിഭാഷ ആദ്യമായി വന്നത്, ആരാണു് പരിഭാഷകർ, നിലവിൽ പകർപ്പവകാശ അവകാശികൾ ആർ ഇതൊക്കെ അറിയാമോ? ഇതിനകം ചെർത്ത പരിശുദ്ധ ഖുർആൻ പരിഭാഷ പൊതു സഞ്ചയത്തിൽ ആയതിനാലാണു് പ്രശ്നം ഒന്നും ഇല്ലാതെ ചെർക്കാൻ പറ്റിയത്. ഈ പരിഭാഷയും ആ വിഭാഗത്തിൽ വരുമോ എന്ന് മനസ്സിലാക്കേണ്ടതുണ്ട്. --Shijualex 05:45, 17 ജൂൺ 2011 (UTC)[മറുപടി]
വിക്കിയിൽ ചേർക്കുന്നതിനുള്ള ഔദ്വേഗിക അനുവാദ പത്രം സ്കാൻ ചെയ്ത് കോമൺസിൽ അപലോഡ് ചെയ്ത് [[ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ $1, താഴെ പറയുന്ന അനുമതികളിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിച്ചിരിക്കുന്നു: എന്ന ടാഗ് കാണിച്ചാൽ മതിയാവുമോ?--സുഹൈറലി 15:50, 30 ജൂൺ 2011 (UTC)

സുഹൈറലി തന്നെയാണോ ഇത് പരിഭാഷപ്പെടുത്താനുദ്ദേശിക്കുന്നത്? ആണെങ്കിൽ, ഗ്രന്ഥശാല, അത്തരം മൗലികകൃതികൾ പ്രസിദ്ധീകരിക്കുന്നതല്ലെന്ന് മനസിലാക്കുക. --Vssun (സംവാദം) 18:07, 4 ഏപ്രിൽ 2012 (UTC)[മറുപടി]

ഞാൻ പരിഭാഷപ്പെടുത്തുന്നതല്ല. നിലവിൽ ഉള്ളതുതന്നെയാണത്..--സുഹൈറലി 04:40, 5 ഏപ്രിൽ 2012 (UTC)
പരിഭാഷ ശ്രദ്ധേയമാണോ? (വിക്കിപീഡിയയിൽ വരാനുള്ള ശ്രദ്ധേയത പുസ്തകത്തിനുണ്ടെങ്കിൽ ഗ്രന്ഥശാലയിൽ ചേർക്കാവുന്നതാണെന്ന് കരുതുന്നു) ആര് പരിഭാഷപ്പെടുത്തി? ആര്, എന്ന് പ്രസിദ്ധീകരിച്ചു? തുടങ്ങിയ വിവരങ്ങൾ കൂടി പങ്കുവെക്കാമോ? --Vssun (സംവാദം) 08:21, 5 ഏപ്രിൽ 2012 (UTC)[മറുപടി]