വിക്കിഗ്രന്ഥശാല:നീക്കം ചെയ്ത താളിന്റെ സംവാദം/ഇസ്ലാം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

കൂടുതൽ വിവരങ്ങൾ ആവശ്യമുണ്ട്[തിരുത്തുക]

w:വി.പി. മുഹമ്മദലി വിവത്തകൻ മരിച്ചത് 1959 ലാണെന്നു കാണുന്നു. അങ്ങനെയാണെങ്കിൽ 2019-ലേ ഇതിവിടെ ചേർക്കാൻ കഴിയൂ. ഇനി ഇസ്ലാമിക് പബ്ലീഷിംഗ് ഹൗസിന് ഇത് സ്വതന്ത്രമാക്കാൻ ആഗ്രഹമുണ്ടെങ്കിൽ, അതിന്റെ വിവരങ്ങൾ ഇവിടെ സമർപ്പിക്കണം. പിന്നെ ഇതിന്റെ ശ്രദ്ധേയതയും ദയവായി സമർദ്ധിക്കുക. ഇല്ലാത്ത പക്ഷം ഒരു പക്ഷേ നീക്കം ചെയ്യപ്പെട്ടേക്കാം. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:18, 14 ഒക്ടോബർ 2013 (UTC)[മറുപടി]

നിലവിൽ തന്നെ ഈ പുസ്തകം സൗജന്യമായി ഓൺലൈനിൽ വിതരണം ചെയ്യപ്പെടുന്നതാണു,. വിതരണം ചെയ്യുന്നത്, ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ നെതൃത്വത്തിലുള്ള വെബ് സൈറ്റ് ആണു,.. അവർ പിഡിഎഫ് ഫയൽ ലഭ്യമാക്കിയിട്ടുണ്ട്. --Shafi koyamma (സംവാദം) 11:32, 14 ഒക്ടോബർ 2013 (UTC)[മറുപടി]

ഈ പുസ്തകത്തിന്റെ ശ്രദ്ധേയത വിവരിക്കാൻ തീർച്ചയായും ശ്രമിക്കുന്നതാണു --Shafi koyamma (സംവാദം) 11:32, 14 ഒക്ടോബർ 2013 (UTC)[മറുപടി]

ഈ പുസ്തകം എന്ത് കൊണ്ട് ശ്രദ്ധേയമാകുന്നു എന്ന് പ്രസ്താവന എന്ന തലക്കെട്ടിൽ പുസ്തകത്തിൽ തന്നെ വിവരിക്കുന്നുണ്ട്... കൂടുതൽ വിവരണങൾ വഴിയെ തീർച്ചയായും നൽകുന്നതുമാണു --Shafi koyamma (സംവാദം) 11:36, 14 ഒക്ടോബർ 2013 (UTC)[മറുപടി]

വളരെ നന്ദി ഷാഫി. സൗജന്യമായി വിതരണം നടത്തുന്നതും, പി.ഡി.എഫ് കൊടുക്കുന്നതും വിക്കി ഗ്രന്ഥശാലയിൽ ചേർക്കുന്നതുമായി വളരെ വ്യത്യാസം ഉണ്ട്. ഒരിക്കൽ സ്വതന്ത്രമായി ഇവിടെ ചേർത്തു കഴിഞ്ഞാൽ അത് ലോകത്തിലെ ആർക്കും സ്വന്തമായി പുസ്തക രൂപത്തിൽ അച്ചടിച്ചു വിൽക്കുകയോ, മാറ്റം വരുത്തുകയോ, മറ്റിടങ്ങളിൽ ഈ ഉള്ളടക്കം ഒരു കടപ്പാടു നൽകി യഥേഷ്ടം പുനരുപയോഗം ചെയ്യാനും അനുവദിക്കലാണ്. അതിന് അതിന്റേതായ നിയമങ്ങളും പാലിക്കേണ്ടതുണ്ട്. ഇസ്ലാമിക് പബ്ലീഷിംഗ് ഹൗസിന് ഇതിനെ സ്വതന്ത്രമാക്കാൻ ആഗ്രഹമുണ്ടെങ്കിൽ അവരുടെ ഒരു അധികാരപ്പെട്ട ആളുകളാരെങ്കിലും കോമൺസിലെ ഒ.റ്റി.ആർ.എസ്സിലേക്കു കത്തയക്കുകയും. ഇതിനെ സ്വതന്ത്രമാക്കുന്ന വിവരം അംഗീകരിക്കയും വേണം. പിന്നെ പുസ്തകത്തിൽ തന്നെ എഴുതിയതിനെ നമ്മൾക്ക് ആ പുസ്തകത്തിനെ പറ്റിയുള്ള അഭിപ്രായമാക്കി കണക്കാക്കാൻ കഴിയില്ലെന്നാണ് എന്റെ വിശ്വാസം. അങ്ങനാണെങ്കിൽ എല്ലാ മത ഗ്രന്ഥങ്ങളും അവ സ്വയം അനിഷേധ്യമാണെന്നാണ് പറയാറ്. മതം വളരെ സങ്കീർണ്ണമായ ഒരു വിഷയമായതിനാൽ ഞാൻ പറഞ്ഞത് താങ്കൾ ശരിയായ രീതിയിൽ തന്നെ ഉൾക്കൊള്ളും എന്നു പ്രതീക്ഷിക്കുന്നു. ആശംസകൾ :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:46, 14 ഒക്ടോബർ 2013 (UTC)[മറുപടി]

മതം എന്ന വർഗ്ഗത്തിൽ ആവശ്യമായ പുസ്തകം ലഭ്യമല്ല എന്നതാണു എന്നെ എനിക്കറിയാവുന്ന കാര്യങ്ങൾ ഇവിടെ ചെർക്കുന്നതിനു പ്രേരിപ്പിച്ചത്,.. പുസ്തകത്തെ ക്കുറിച്ചുള്ള വിവരങ്ങൾ ഞാൻ ലഭ്യമാക്കാം എന്ന് ഉറപ്പ് തരുന്നു,.. മത ഗ്രന്ഥങ്ങൾക്ക് , പൊതുവെ പ്രബോധന പരമായ ഇത്തരം ഗ്രന്ഥങ്ങൾക്ക് റോയൽട്ടി പ്രശ്നം ഉദിക്കുന്നില്ല എന്നും ഞാൻ മനസ്സിലാക്കുന്നു,.. മതം സങ്കീർണ്ണമാണു എന്നതോടൊപ്പം തന്നെ, അത് പഠന വിധേയമാക്കാൻ ലഭ്യമാകേണ്ട വിശയം കൂടിയാണു,.. ഇസ്ലാം എന്ന വർഗ്ഗത്തിൽ ഉൾപ്പെടുത്താൻ എന്തു കൊണ്ടും അവശ്യമായ ഗ്രന്ഥമാാണിത് എന്നതിനാൽ, ഇത് നീക്കം ചെയ്യുന്നതിനു മുമ്പ് ആവശ്യമായ സംവാദം നടന്നു എന്ന് ഉറപ്പ് വരുത്തണം എന്നു കൂടി ആ നിർദേശം മുമ്പോട്ട് വെച്ചവരെ ഓർമ്മിപ്പിക്കു ന്നു... നന്ദി, മനു പണിക്കർ,.. --Shafi koyamma (സംവാദം) 06:06, 15 ഒക്ടോബർ 2013 (UTC)[മറുപടി]

അബുൽ അ അലാ മൗദൂദി ( https://ml.wikipedia.org/wiki/%E0%B4%85%E0%B4%AC%E0%B5%81%E0%B5%BD_%E0%B4%85%E2%80%8C%E0%B4%85%E0%B5%8D%E2%80%8C%E0%B4%B2%E0%B4%BE_%E0%B4%AE%E0%B5%97%E0%B4%A6%E0%B5%82%E0%B4%A6%E0%B4%BF ) വിക്കിപ്പീഡിയയിൽ ലോക പണ്ഡിതന്മാരുടെ കൂട്ടത്തിൽ എണ്ണപ്പെട്ട എഴുത്ത് കാരനാണു,.. ഇരുപതാം നൂറ്റാണ്ടിൽ ഇസ്ലാമിനു ശ്രദ്ധേയമായ നവോഥാനം നിർവഹിച്ചു എന്നതാണു അദ്ദേഹത്തിന്റെ പ്രത്യേകതയായി രേഖപ്പെടുത്തിയിട്ടുള്ളത്,.. അദ്ദേഹത്തിന്റെ ശ്രദ്ധേയ സംഭാവനകൾ എണ്ണുമ്പോൾ, ഒന്നാമതായി ഖുറാൻ വിശദീകരണ ഗ്രന്ഥം എണ്ണുകയും, രണ്ടാമതായി ഈ ഗ്രന്ഥമാണു എണ്ണുന്നത്,.. എഴുപതിൽ പരം ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ട കൃതിയാണിത്,... ഇസ്ലാം എന്ത്? അതിന്റെ ലക്ഷ്യമെന്ത്? ഇസ്ലാമിക ആദർശവിശ്വാസങ്ങൾക്ക് മനുഷ്യജീവിതവുമായുള്ള ബന്ധമെന്ത്? ഇസ്ലാം സ്വീകരിക്കുന്നതു കൊണ്ടുള്ള നേട്ടവും സ്വീകരിക്കാതിരിക്കുന്നതു കൊണ്ടുള്ള നഷ്ടവുമെന്ത്? അത് സമർപ്പിക്കുന്ന ആദർശ സിദ്ധാന്തങ്ങൾക്ക് യുക്തി ഭദ്രമായ വല്ല സാക്ഷ്യവുമുണ്ടോ? തുടങ്ങി ഒരന്വേഷിയുടെ മനസ്സിൽ ഉയർന്നു വന്നേക്കാവുന്ന ഒരു കൂട്ടം സംശയങ്ങൾക്ക് ഉത്തരം നല്കുന്നു എന്നതാണു ഈ കൃതിയുടെ പ്രത്യേകത --Shafi koyamma (സംവാദം) 06:17, 15 ഒക്ടോബർ 2013 (UTC) ഇതിന്റെ സൗജന്യ പിഡി എഫ് പുസ്തകത്തിന്റെ ലിങ്ക് വിക്കിപീഡിയയിൽ തന്നെ ലഭ്യമാണു ലിങ്ക് ( http://www.islampadanam.com/ebooks/ISLAM.pdf ) --Shafi koyamma (സംവാദം) 06:21, 15 ഒക്ടോബർ 2013 (UTC)[മറുപടി]

ഇവിടെ നിന്നും നീക്കം ചെയ്യാൻ നിർദ്ദേശിക്കാൻ പകർപ്പവകാശ ലംഘന സംശയം മാത്രമാണ് കാരണം. നമുക്ക് ഇവിടെ ചേർക്കാനുള്ള പുസ്തകങ്ങളുടെ ശ്രദ്ധേയത നിർണ്ണയിക്കാനുള്ള മാനദണ്ഡങ്ങളൊന്നും തന്നെ ഇവിടെ വലിയ രീതിയിൽ വികസിച്ചിട്ടില്ല തന്നെ. അതുകൊണ്ട് ഇതിവിടെ ചേർക്കുന്നതിനെ നമ്മൾ എന്തായാലും ശ്രദ്ധേയതയുടെ കാര്യം പറഞ്ഞു മുടക്കില്ലായിരിക്കാമെന്നു പ്രതീക്ഷിക്കുന്നു. അബുൽ അ അലാ മൗദൂദിയും ഇതു വിവർത്തനം ചെയ്ത വി.പി. മുഹമ്മദലിയും ശ്രദ്ധേയരാണെന്നുള്ളതിനും നിലവിൽ ആർക്കും സംശയം കാണാൻ ഇടയില്ലല്ലോ! പിന്നെ റോയൽറ്റിയും, പകർപ്പവകാശവും ഒക്കെ നിയമത്തിന്റെ നൂലാമാലകളല്ലേ, അതിനെ നമുക്ക് ഒഴിവാക്കാൻ കഴിയില്ലല്ലോ. ഇനി ഇവിടെ ചേർത്തുകഴിഞ്ഞ് അതിന്റെ പേരിൽ വിക്കിഗ്രന്ഥശാലയെ നിയമത്തിന്റെ കണ്ണിൽ കുറ്റവാളിയാക്കാൻ മാത്രം നാം ഇടം കൊടുക്കരുത്. നമ്മുടെ ഭാഗം നമ്മൾ കൃത്യമാക്കുക, ബാക്കിയൊക്കെ താനേ ശരിയായി കൊള്ളും എന്നാണെന്റെ വിശ്വാസം. ആശംസകൾ. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:24, 15 ഒക്ടോബർ 2013 (UTC)[മറുപടി]
എന്റെ അറിവു ശരിയാണെങ്കിൽ ഒ.റ്റി.ആർ.എസ്സില്ലാതെ ഇതിവിടെ ചേർക്കുന്നിടത്തോളം കാലം, പകർപ്പവകാശം ലംഘനം എന്ന വാൾ എപ്പൊഴും തലക്കു മീതേ തൂങ്ങിക്കിടക്കും. നമ്മൾ എത്ര ശ്രമിച്ചാലും എന്തായാലും ഇതു നീക്കം ചെയ്യപ്പെടാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:31, 15 ഒക്ടോബർ 2013 (UTC)[മറുപടി]