വിക്കിഗ്രന്ഥശാല:കേരള സാഹിത്യ അക്കാദമി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച് പഴയകാല ഗ്രന്ഥങ്ങൾ ഡിജിറ്റൈസ് ചെയ്യാനുള്ള വിക്കിഗ്രന്ഥശാലാ പദ്ധതി. കേരള സാഹിത്യ അക്കാദമി സ്കാൻ ചെയ്തു സൂക്ഷിച്ചിരിക്കുന്ന അമൂല്യഗ്രന്ഥങ്ങൾ വിക്കിഗ്രന്ഥശാലയിൽ എല്ലാവർക്കും ലഭ്യമാകുന്ന വിധത്തിൽ ഡിജിറ്റൈസ് ചെയ്ത് എത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. തൃശ്ശൂരിൽ സാഹിത്യ അക്കാദമി ഹാളിൽ നടന്ന വിക്കിപഠനശിബിരത്തോടനുബന്ധിച്ച് വിക്കി പ്രവർത്തകർ നടത്തിയ ചർച്ചയുടെ ഫലമായി ഇതിന് ആശാവഹമായ പുരോഗതിയുണ്ടായിട്ടുണ്ട്.

GLAM
GLAM

കേരള സാഹിത്യ അക്കാദമി[തിരുത്തുക]

 • ഡിജിറ്റൽ ആർക്കൈവ്
 • പുസ്തകശേഖരം (രാമവർമ്മ റിസർച്ച് ലൈബ്രറി, മലയാളഭാഷാ പരിഷ്കരണ കമ്മിറ്റി ലൈബ്രറി, കൃഷ്ണകല്യാണി ലൈബ്രറി, കെ. സുകുമാരൻ മെമ്മോറിയൽ ലൈബ്രറി, വിലാസിനി പുസ്തകശേഖരം)
 • ഓഡിയോ സി.ഡി. - വീഡിയോ സിഡി ലൈബ്രറി, മൈക്രോഫിലിം ലൈബ്രറി, മാനുമൈക്രോഫിലിം ലൈബ്രറി
 • പോർട്രൈറ്റ് ഗാലറി

ബന്ധപ്പെടേണ്ട ഉദ്ദ്യോഗസ്ഥർ[തിരുത്തുക]

 • ആർ. ഗോപാലകൃഷ്ണൻ (കേരള സാഹിത്യ അക്കാദമി സെക്രട്ടറി)
 • കെ. രാജേന്ദ്രൻ (ലൈബ്രേറിയൻ)

ബന്ധപ്പെട്ട വിക്കിമീഡിയ പ്രവർത്തകർ[തിരുത്തുക]

ചെയ്യാനുള്ള കാര്യങ്ങൾ[തിരുത്തുക]

 • എങ്ങനെയാണ് ഈ പദ്ധതി മുന്നോട്ട് പോകേണ്ടത് എന്നതിനെ കുറിച്ച് ഒരു പദ്ധതിറിപ്പോർട്ട് ഉണ്ടാക്കി സാഹിത്യ അക്കാദമിക്ക് സമർപ്പിക്കുക. അക്കാദമി സ്കാൻ ചെയ്ത് സംരക്ഷിക്കുന്ന പകർപ്പാവകാശം കഴിഞ്ഞ കൃതികൾ/ചിത്രങ്ങൾ/താളിയോലകൾ/മറ്റു മീഡിയയിലുള്ള പ്രമാണങ്ങൾ പൊതുജനങ്ങൾക്ക് ഇന്റർനെറ്റിൽ/സിഡി രൂപത്തിൽ ലഭ്യമാക്കാക്കുന്ന വിധത്തിലുള്ള സംവിധാനം ഉദ്ദ്യോഗസ്ഥതലത്തിൽ നിന്നും ഉറപ്പുവരുത്തുക.
 • പകർപ്പാവകാശം കഴിഞ്ഞ പുസ്തകങ്ങൾ സാഹിത്യ അക്കാദമിയെകൊണ്ട് തന്നെ യൂണീക്കോഡ് മലയാലത്തിൽ ഡിജിറ്റൈസ് ചെയ്യിക്കുക.
 • സാഹിത്യ അക്കാദമിയിൽ പകർപ്പാവകാശ നിക്ഷിപ്തമായ കൃതികൾ/ചിത്രങ്ങൾ/വെബ്സൈറ്റ് എന്നിവ ക്രിയേറ്റീവ് കോമൺസ് ലൈസൻസിലേക്ക് മാറ്റാൻ ആവശ്യപ്പെടുക.
 • അനുയോജ്യമായ സാങ്കേതിക വിദ്യയും ഹാർഡ്വെയർ ലഭ്യതയും ഉറപ്പുവരുത്തുക.
 • ഈ പദ്ധതിക്ക് വേണ്ട ഫലകങ്ങളും വർഗ്ഗങ്ങളും വിക്കി കോമൺസിൽ നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്യുക.
 • സ്കൂൾ വിദ്യാർഥികൾക്കുള്ള വിക്കിഗ്രന്ഥശാല പദ്ധതികൾ നടപ്പിലാക്കക്കുക. ആവശ്യമെങ്കിൽ ഇതിനുവേണ്ടി പ്രത്യേക പഠനശിബിരങ്ങൾ വിദ്യാലയങ്ങൾ തോറും നടത്തുക. ഡിജിറ്റൈസിങ്ങ് പദ്ധതികൾ it@school പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ ശുപാർശ ചെയ്യുക. മലയാളം ടൈപ്പിങ്ങ് പഠനം നിർബന്ധമ്മാക്കുന്നതോപ്പം വിക്കിഗ്രന്ഥശാല പദ്ധതികളും ഏറ്റെടുത്ത് നടത്താൻ പ്രോത്സാഹിപ്പിക്കുക.

ലഭിച്ച പുസ്തകങ്ങൾ[തിരുത്തുക]

രസികരഞ്ജിനി[തിരുത്തുക]

ഭാഷാപോഷണത്തിന് മാതൃകാപരമായ ഒരു ആനുകാലിക പ്രസിദ്ധീകരണം ആവശ്യമാണെന്നു കണ്ട് രാമവർമ്മ അപ്പൻ തമ്പുരാൻ ആരംഭിച്ച മാസികയാണ് രസികരഞ്ജിനി. 1902-ൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പത്രാധിപത്യത്തിൽ അതിന്റെ ആദ്യലക്കം പുറത്തുവന്നു. വിഷയവൈവിധ്യത്തിലും ആശയപുഷ്ടിയിലും ശൈലീവൈചിത്യ്രത്തിലും ഭാഷാശുദ്ധിയിലും നിർബന്ധമുണ്ടായിരുന്നതിനാൽ രസികരഞ്ജിനി സമാനപ്രസിദ്ധീകരണങ്ങൾക്ക് ഒരു മാതൃകയായിത്തീർന്നു. രസികരഞ്ജിനി ഭാഷാസാഹിത്യത്തിനു ചെയ്തിട്ടുള്ള സേവനങ്ങൾ അമൂല്യമാണ്. ഉണ്ണുനീലിസന്ദേശം ആദ്യം വെളിച്ചം കണ്ടത് ഈ മാസികയിലൂടെയാണ്. എന്നാൽ സാമ്പത്തികക്ലേശംമൂലം 1907-ഓടുകൂടി അതിന്റെ പ്രസിദ്ധീകരണം നിർത്തിവയ്ക്കേണ്ടതായി വന്നു.

വോല്യം 1[തിരുത്തുക]

വോല്യം 2[തിരുത്തുക]

വോല്യം 3[തിരുത്തുക]

വോല്യം 4[തിരുത്തുക]

വോല്യം 5[തിരുത്തുക]

സൂചികാ താളുകൾ[തിരുത്തുക]

 1. രസികരഞ്ജിനി, വോല്യം 2 ഭാഗം 1
 2. രസികരഞ്ജിനി, വോല്യം 2 ഭാഗം 2
 3. രസികരഞ്ജിനി, വോല്യം 2 ഭാഗം 3
 4. രസികരഞ്ജിനി, വോല്യം 2 ഭാഗം 4
 5. രസികരഞ്ജിനി, വോല്യം 2 ഭാഗം 5
 6. രസികരഞ്ജിനി, വോല്യം 2 ഭാഗം 6