വാമപുരാധീശസ്തുതി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വാമപുരാധീശസ്തുതി

രചന:പൂന്താനം നമ്പൂതിരി

നീലനീരദനിഭാംഗം നീരജായതാക്ഷം
വന്ദേ വാമപുരാധീശം വന്ദാരു സന്താനം

മന്ദരഗിരീന്ദ്രധര ചന്ദ്രചൂഡവന്ദ്യ-
വന്ദേ വാമപുരാധീശം വന്ദാരു സന്താനം

ശംഖാരിഗദാബ്ജധരം ശങ്കരനമിതം
വന്ദേ വാമപുരാധീശം വന്ദാരു സന്താനം

ഹേമാംഗദഭാസുരാംഗം കോമളമുഖാഞം
വന്ദേ വാമപുരാധീശം വന്ദാരു സന്താനം

പീതാംബര ലോഭനീയം ആതാമ്രപദാബ്ജം
വന്ദേ വാമപുരാധീശം വന്ദാരു സന്താനം

മന്ദസ്മിത ചന്ദ്രിക വിഹിത ലോക താപ-
വന്ദേ വാമപുരാധീശം വന്ദാരു സന്താനം

"https://ml.wikisource.org/w/index.php?title=വാമപുരാധീശസ്തുതി&oldid=67710" എന്ന താളിൽനിന്ന് ശേഖരിച്ചത്