വഞ്ചീശ മംഗളം
ദൃശ്യരൂപം
വഞ്ചീശ മംഗളം |
തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ദേശീയഗാനമായിരുന്നു ഇത്. |
വഞ്ചിഭൂമി പതേ ചിരം സഞ്ചിതാഭം ജയിക്കേണം
വഞ്ചിഭൂമി പതേ ചിരം സഞ്ചിതാഭം ജയിക്കേണം
ദേവദേവൻ ഭവാനെന്നും ദേഹസൗഖ്യം വളർത്തേണം
വഞ്ചിഭൂമി പതേ ചിരം
ത്വൽചരിതം എങ്ങും ഭൂമൗ വിശ്രുതമായ് വിളങ്ങേണം
വഞ്ചിഭൂമി പതേ ചിരം
മർത്യമനം ഏതും ഭവൽ വർത്തനമായ് ഭവിക്കേണം
വഞ്ചിഭൂമി പതേ ചിരം
താവകമാം കുലം മേൽമേൽ ശ്രീ വളർന്നുല്ലസിക്കേണം
വഞ്ചിഭൂമി പതേ ചിരം
മാലകറ്റി ചിരം പ്രജാപാലനം ചെയ്തരുളേണം
വഞ്ചിഭൂമി പതേ ചിരം
സഞ്ചിതാഭം ജയിക്കേണം വഞ്ചിഭൂമി പതേ ചിരം