രാജയോഗം (കുമാരനാശാൻ)/അനുബന്ധങ്ങൾ/സാംഖ്യസൂത്രങ്ങൾ
←ബൃഹദാരണ്യകോപനിഷത് | രാജയോഗം രചന: അനുബന്ധങ്ങൾ : സാംഖ്യസൂത്രങ്ങൾ |
വ്യാസസൂത്രങ്ങൾ→ |
സാംഖ്യസൂത്രങ്ങൾ
[തിരുത്തുക]അനുബന്ധം 3. സാംഖ്യസൂത്രങ്ങൾ
പാദം 3
29. സമാധി സാധിച്ചാൽ നിർമ്മലനായ പുരുഷനു പ്രകൃതിയുടെ എന്നപോലെ എല്ലാ സിദ്ധികളും വരുന്നു.
30. സമാധി, സംഗത്യാഗമാകുന്നു.
31. വികൃതികളുടെ നിയമനത്താൽ അത് സിദ്ധമാകുന്നു.
32. ധ്യാനം, ആസനം, കർത്തവ്യാനുഷ്ഠാനം ഇവയാൽ അതു സിദ്ധമാകുന്നു.
33. പ്രാണായാമം ശ്വാസവായുവിന്റെ രേചകകുംഭകങ്ങളാൽ ഉണ്ടാകുന്നു.
34. സ്ഥിരമായും സുഖമായും ഉള്ള ഇരിപ്പാകുന്നു ആസനം.
36. അഭ്യാസം വൈരാഗ്യം ഇതുകൾ വഴിയായും.
75. തുടർന്നുകൊണ്ടു പ്രകൃതിതത്ത്വങ്ങളെ പുരുഷനിൽനിന്നു വേർതിരിച്ചറിയുന്നതിനാലും അവയെ നേതി നേതി (ഇതല്ല ഇതല്ല) എന്ന് തള്ളുന്നതിനാലും വിവേകം സിദ്ധമാകുന്നു.
പാദം 4
3. അഭ്യാസം, ഉപദേശപ്രകാരം പിന്നെയും പിന്നെയും തുടർന്നു കൊണ്ടു ചെയ്യണം.
5. കഴുകന്റെ തീറ്റി തട്ടിപ്പറിച്ചാൽ അതു വ്യാകുലമായും തന്നെത്താൻ തീറ്റി വിട്ടുകളയുമ്പോൾ ശാന്തമായും ഇരിക്കുന്നതു പോലെ (ഭോഗങ്ങളെ വൈരാഗ്യത്താൽ) സ്വയമേവ ഉപേക്ഷിക്കുന്ന വനു സുഖമുണ്ടാകുന്നു.
6. പഴയ ചട്ട കഴിച്ചുകളഞ്ഞ പാമ്പിനു സുഖം തോന്നുന്ന പോലെ.
8. മുക്തിക്ക് അനുകൂലമല്ലാത്ത വിഷയത്തെപ്പറ്റി വിചാരിക്കരുത്. അങ്ങനെ ചെയ്യുന്നത് ജഡഭരതന് എന്നപോലെ ബന്ധഹേതുവാ കുന്നു.
9. പലരുമായുള്ള സഹവാസം രാഗാദിവൃത്തികളെ ഉദിപ്പിച്ചു (കന്യകയുടെ കൈയിലെ ശങ്കുവളപോലെ) സമാധിഭംഗം ചെയ്യുന്നു.
10. രണ്ടുപേരായാൽക്കൂടിയും ആ ദോഷമുണ്ട്.
11. പ്രത്യാശയില്ലാത്തവർ പിംഗല എന്ന പെണ്ണിനെപ്പോലെ സ്വസ്ഥരാകുന്നു.
13. പല മതങ്ങളെയും പല ആചാര്യന്മാരെയും ബഹുമാനി ക്കേണ്ടതാണെങ്കിലും എല്ലാ പുഷ്പങ്ങളിൽനിന്നും തേൻ സമ്പാദി ക്കുന്ന തേനീച്ചപോലെ എല്ലാറ്റിന്റെയും സാരംമാത്രം ഗ്രഹിക്കേണ്ട താകുന്നു.
14. അസ്ര്തകാരന് എന്നപോലെ മനസ്സ് ഏകാഗ്രമായാൽ പിന്നെ സമാധിഭംഗമുണ്ടാകുന്നതല്ല.
15. മേൽപ്പറഞ്ഞ നിയമങ്ങൾ തെറ്റിച്ചാൽ ലൗകികവിഷയത്തിൽ എന്നപോലെ ഉദ്ദേശം വിഫലമായിത്തീരുന്നു.
19. ബ്രഹ്മചര്യം, ശ്രദ്ധ, ഗുരുഭക്തി ഇവയാൽ ഇന്ദ്രന് എന്ന പോലെ കാലാന്തരത്തിൽ സിദ്ധി ഉണ്ടാകുന്നു.
20. കാലത്തെപ്പറ്റി (വാമദേവന് എന്നപോലെ) നിയമം ഒന്നുമില്ല. 24. അല്ലെങ്കിൽ ജീവന്മുക്തനായ ഒരു മഹാത്മാവിന്റെ സംഗമ ത്താൽ.
27. ഭോഗത്താൽ കാമം ശമിക്കുന്നില്ല.
പാദം 5
128. യോഗസിദ്ധികൾ ഇല്ലെന്നു പറവാൻ പാടുള്ളതല്ല.
പാദം 6
24. സുഖവും സ്ഥിരവുമായ ഇരിപ്പുതന്നെ ആസനം. അതിനു വേറെ നിയമം ഒന്നും വേണ്ട.