Jump to content

രാഗപരാഗം/വാസവദത്ത

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

  വാസവദത്ത

"സമയം-നീ നെറ്റിചുളിച്ചിടൊല്ലേ
സദയം, മാപ്പിന്നെനിക്കേകുകില്ലേ?
സഹജേ, നീപോകൂ സമാശ്വസിക്കൂ
സമയമാകട്ടെ, ഞാൻ വന്നുകൊള്ളാം!

'സമരമാകട്ടെ, ഞാൻ വന്നിടാം' പോൽ!
സവിലാസചൈത്രമിതെത്ര നിൽക്കും?
ഇളനീലവിണ്ണിൽ വിശാലഹൃത്തി-
ലിളകുമാ വെണ്മേഘചിന്തകളിൽ
കലരും കലാപകരാവലിയാൽ
കലിതാഭമായീ ജഗത്തഖിലം.
കരിതേച്ചു ശീലിച്ച രാവിനേയും
കമനീയമാക്കുന്നൊരാ വെളിച്ചം.
'വിജയിപ്പൂതാകെ'ന്നായ് രാക്കിളികൾ
വിവിധസ്വരങ്ങളിൽ വാഴ്ത്തിപ്പാടി.
കുളിർകാറ്റിൽപ്പർണ്ണശാലാങ്കണത്തിൽ-
ത്തുളസികളെന്തോ രഹസ്യമോതി,
പെരുവഴിവക്കിലെപ്പാല പൂത്ത
പരിമളം കാമം വിതച്ചു കാറ്റിൽ.
ചെറുമക്കുടിലിൽച്ചേമന്തി പൂത്തു
............................

         (അപൂർണ്ണം)

"https://ml.wikisource.org/w/index.php?title=രാഗപരാഗം/വാസവദത്ത&oldid=36576" എന്ന താളിൽനിന്ന് ശേഖരിച്ചത്