രാഗപരാഗം/അർപ്പണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

    അർപ്പണം

ആകമ്രസ്മേരത്താൽ നിഷ്പ്രയാസം
ലോകം മയക്കുമക്കാമദേവൻ
തെല്ലെൻ മനസ്സും വശീകരിച്ചാൽ
ചൊല്ലിതിലത്ഭുതമെന്തു തോഴി!

അമ്പിളി വിണ്ണിലുദിച്ചുയർന്നാ-
ലെന്തിനിളകണം വീചികകൾ?
തെന്നലെക്കണ്ടാലാ വല്ലരികൾ
നിന്നുകുണുങ്ങുന്നതെന്തിനായി?

ഞാനുമതുപോലറിഞ്ഞിടാതൊ-
രാനന്ദത്തിന്നു വിധേയനായി.
അക്കാമദേവന്റെ കാൽത്തളിരിൽ
മൽക്കരളെന്തിനോ കാഴ്ചവെച്ചൂ! . . .

"https://ml.wikisource.org/w/index.php?title=രാഗപരാഗം/അർപ്പണം&oldid=36570" എന്ന താളിൽനിന്ന് ശേഖരിച്ചത്