Jump to content

രചയിതാവ്:മക്തി തങ്ങൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
സയ്യിദ് സനാഉല്ലാ മഖ്ദി തങ്ങൾ
(1847–1912)
പത്തൊമ്പതാനം നൂറ്റാണ്ടിലെ കേരളത്തിലെ ഒരു സാമൂഹിക പരിഷ്കർത്താവായിരുന്നു മഖ്ദി തങ്ങൾ . പൂർണനാമം സയ്യിദ് സനാഉല്ലാ മഖ്ദി തങ്ങൾ.(ജനനം:1847 മരണം:1912) മത പരിഷ്കരണം, വിദ്യാഭ്യാസ പരിഷ്കരണം, ഗ്രന്ഥ രചന, മതാന്തര സംവാദം, സ്ത്രീ വിദ്യാഭ്യാസം, പത്രപ്രവർത്തനം, മലയാള ഭാഷക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ[1] തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിരുന്ന സാഹിത്യകാരനും നവോത്ഥാന നായകനുമായിരുന്നു മഖ്ദി തങ്ങൾ.

മഖ്ദിതങ്ങളുടെ കൃതികൾ[തിരുത്തുക]

അറബി-മലയാളം കൃതികൾ[തിരുത്തുക]

 1. . തഅ്ലീമുൽ ഇഖ്വാൻ,
 2. . മുഅല്ലിമുൽ ഇഖ്വാൻ,
 3. . മരുമക്കത്തായം.

മലയാളം കൃതികൾ[തിരുത്തുക]

 1. കഠോരകുഠാരം
 2. പാർക്കലീത്താ പോർക്കളം
 3. ക്രിസ്തീയ അജ്ഞേയ വിജയം
 4. സത്യദർശിനി
 5. ക്രിസ്തീയ വായടപ്പ്
 6. തണ്ടാൻ കണ്ഠമാല
 7. തണ്ടാൻ കൊണ്ടാട്ടച്ചെണ്ട
 8. ക്രിസ്തീയ മതമതിപ്പ്
 9. മുഹമ്മദ് നബി അവകാശപോഷണം ക്രിസ്തീയ മനഃപൂർവ മോഷണം
 10. കുഠോര വജ്റം
 11. ജയാനന്ദാഘോഷം
 12. മഖ്ദി സംവാദജയം
 13. ത്രിയേക നാശം മഹാനാശം
 14. മദ്യപാനം മശീഹാ മതാഭിമാനം
 15. ഞാൻ ഞാൻതന്നെ
 16. നബി നാണയം (ചരിത്രം)
 17. മുസ്ലിംകളും രാജഭക്തിയും
 18. പാദവാദം പാതകപാദകം
 19. മുസ്ലിംകളും വിദ്യാഭ്യാസവും
 20. ഖുർആൻ വേദ വിലാപം
 21. ഒരു വിവാദം
 22. മഖ്ദി തങ്ങൾ ആഘോഷം
 23. തങ്ങളാഘോഷം മാഹാഘോഷം
 24. അഹങ്കാരാഘോഷം
 25. പ്രാവ് ശോധന
 26. ഡംഭാചാര വിചാരി
 27. ഇസ്ലാം വാള് ദൈവവാള്
 28. ഓർക്കാതാർക്കുന്നതിന്നൊരാർപ്പ്
 29. പാലില്ലാ പായസം
 30. നാരീ നരാഭിചാരി
 31. മൂഢഅഹങ്കാരം മഹാന്ധകാരം
 32. മൌഢ്യാഢംഭര നാശം
 33. പരോപദ്രവ പരിഹാരി (1896 ലെ മാപ്പിള ലഹളക്കെതിരെ)
 34. ലാ മൌജൂദിൻ ലാ പോയിന്റ്
 35. മഖ്ദി മന:ക്ളേശം
 36. മൂസക്കുട്ടിക്കുത്തരം
 37. മൂസക്കുട്ടിയുടെ മൂക്ക് കുത്തി
 38. ദൈവം
 39. സ്വർഗത്തിലേക്ക് വഴികാട്ടി ക്രിസ്തുവോ പൌലോസോ?
 40. വൈഭവക്കുറവ്

മറ്റു രചനകൾ[തിരുത്തുക]

 1. . സുവിശേഷ നാശം (കൊച്ചി മുഹമ്മദീയ പ്രസ്സിൽ നിന്നു 1906ൽ പ്രസിദ്ധപ്പെടുത്തിയ ഈ ലഘു

ഗ്രന്ഥത്തിന്റെ പുറംകവറിൽ \'അല്ലാഹു സത്യകർത്താവ്, ഖുർആൻ സത്യവേദം, സുവിശേഷം ക്രിസ്തു ചരിത്രമല്ല. വേദപ്രമാണെന്ന് തെളിയിക്കുന്നവർക്ക് 50 രൂപ സമ്മാനമുണ്ട്\' എന്നു പരസ്യം ചെയ്തു കാണുന്നു)

 1. . മുഹമ്മദീയ മുദ്രണാലയം
 2. . മഖ്ദി ആഘോഷം ത്രിയേകനാശം
 3. . ഈമാൻ സലാമത്ത് (ലഘുലേഖ)
 4. . തുർക്കി സമാചാരം
 5. . നിത്യജീവൻ (മാസിക)
 6. . പരോപകാരി (മാസിക)
 7. . സത്യപ്രകാശം (വാരിക)

ഉപരിസൂചിതമായ ഗ്രന്ഥങ്ങൾക്ക് പുറമെ അദ്ദേഹം എഴുതിയിരുന്ന പല ഗ്രന്ഥങ്ങളും സാമ്പത്തിക പരാധീ നത മൂലം പ്രസിദ്ധപെടുത്താൻ സാധിച്ചില്ല. അവയിൽ ചിലതിന്റെ പേരുകളും ഉള്ളടക്കവും മഖ്ദി മന:ക്ളേശം എന്ന കൃതിയിൽ രേഖപ്പെടുത്തി കാണുന്നു.

 1. . ക്രിസ്തീയ പ്രതാരണ പ്രദർശിനി
 2. . ഇഹലോക പ്രഭു
 3. . തോട്ടത്തിരുപ്പോരാട്ട് (മോശെ പ്രവാചകൻ-മൂസാ (അ)-പ്രവചിച്ച പ്രകാരം യരൂശലെം തോട്ടത്തിന്റെ

യഥാർഥാവ കാശികൾ മുസ്ലിംകളാണെന്ന് യുക്തിപൂർവം സമർഥിച്ചിട്ടുള്ള ഈ അമൂല്യഗ്രന്ഥം 1895 ൽ രചിച്ചതാണ്. അതിന്റെ കൈയെഴുത്ത് പ്രതി തങ്ങളുടെ ജീവിതാന്ത്യദശയിൽ നഷ്ടപ്പെട്ടുപോയി എന്നാണ് അന്വേഷണ ത്തിൽ നിന്നറിഞ്ഞത്)

 1. . അബ്രഹാം സന്താന പ്രവേശം
 2. . കുരിശ് സംഭവം സ്വപ്ന സംഭാവനം
 3. . ക്രിസ്തീയ മൂഢപ്രൌഡീദർപ്പണം (മഖ്ദിതങ്ങൾ രചിച്ച അതിബ്രഹത്തായ ഗ്രന്ഥമായിരുന്നു ഇത്.

നാനൂറിൽ പരം പേജുകളുണ്ടായിരുന്നു. ആ ഗ്രന്ഥത്തിന്റെ ഒന്നാം ഭാഗം മാത്രം ഗ്രന്ഥകർത്താവിന്റെ മരണാ നന്തരം ഇഷ്ടശിഷ്യനായിരുന്ന സി.വി. ഹൈദ്രോസ് സാഹിബ് (മലബാർ ഇസ്ലാം പത്രാധിപർ കൊച്ചി) 'മഖ്ദി വിജയം' എന്ന പേരിൽ മുദ്രണം ചെയ്തു. ആ പുസ്തകത്തിലെ ഉപലേഖനം മഖ്ദിതങ്ങൾ നേരത്തെ തന്നെ പ്രസിദ്ധീകരിച്ചിരുന്നു.

"https://ml.wikisource.org/w/index.php?title=രചയിതാവ്:മക്തി_തങ്ങൾ&oldid=209098" എന്ന താളിൽനിന്ന് ശേഖരിച്ചത്