Jump to content

യേശുവേ നിൻ സ്നേഹമെന്നെ കാത്തു സൂക്ഷിച്ചു

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
യേശുവേ നിൻ സ്നേഹമെന്നെ കാത്തു സൂക്ഷിച്ചു (ക്രിസ്തീയ കീർത്തനം)

രചന:സാധു കൊച്ചുകുഞ്ഞുപദേശി

യേശുവേ നിൻ സ്നേഹമെന്നെ കാത്തു സൂക്ഷിച്ചു
നിൻ കൃപയിലിന്നയോളം നിന്നുപോരുവാൻ

നാശകന്റെ ഊടുവഴി ചുറ്റി നടന്നു - നാഥാ
മിശ്രദേശത്തന്ധനാഉ ഞാൻ മുമ്പു നടന്നു

പാപഭാരമെന്നിൽ നിന്നി നീക്കി നീയെന്നെ - ദൈവ-
കോപത്തീയിൽ വീഴാതെന്റെ ശാപം തീർത്തു നീ

നാൾതോറുമെൻ ഭാരങ്ങൾ നീ വഹിക്കുന്നു - എന്റെ
ഉഌഅമതിൽ പള്ളികൊണ്ടു വാഴുന്നതു നീ

പാപത്തിന്റെ ശോധനകൾ വർധിച്ചീടുമ്പോൾ - നാഥാ
പാപം ചെയ്യാതെന്നിൽ നിന്നു ദൂരെ നീക്കുക

ലോകസ്നേഹം പൂണ്ടീ ദാസൻ ദേമാസാകാതെ - എന്നെ
ലോകത്തിൽ നീ അന്യനായ് കാത്തുകൊള്ളേണം

പണ്ടാറുലക്ഷം യോദ്ധാക്കളായ് എണ്ണിയവരിൽ - അന്ത്യം
രണ്ടുപേരായ് തീർന്നതോർക്കിൽ ഭീതിയുണ്ടെന്നിൽ

ആപത്തിലും ക്ഷാമത്തിലും യേശുവേ നീ മാത്രം - എന്നെ
ക്ഷേമമായി പാലിക്കേണം ആർദ്രവാനേ നീ

പിറുപിറുപ്പും മറുതലിപ്പും വന്നുപോകാതെ - എന്നെ
കരങ്ങളിൽ നീ പരിപാലിക്ക പരമരാജാവേ

സ്വർഗകനാൻ നാട്ടിലെനെ പാദം വെക്കുവാൻ - ഇനി
എത്രനാൾ ഞാൻ ക്ഷോണിതന്നിൽ കാത്തുപാർക്കേണം