മൗനഗാനം/What does little birdie say?

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മൗനഗാനം
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
What does little birdie say?




[ 36 ] 43

What does little birdie say? <poem> വിണ്ണിൻ നീലച്ചുരിളകളിൽ-

പൊന്നിൻപുലരൊളി കിളരുമ്പോൾ;

പുളകിതതരളിതലതികളിൽ-

പുതുമലർമൊട്ടുകൾ വിരിയുമ്പോൾ;

പച്ചക്കൂടിനകത്തമരും-

പക്ഷിക്കുഞ്ഞെന്തോതുന്നു?

"അമ്മേ. ചിറകുവിരിച്ചിനി ഞാൻ ചെമ്മേ പാറിപ്പോകട്ടേ! തെരുതെരെ വിണ്ണിൽ ചിറകുകളിൽ ചിറകുവിരിച്ചു പറക്കട്ടെ!"

ചെല്ലക്കുഞ്ഞിനു മറുപടിയിങ്ങനെ-

തള്ളക്കിളിയുടനേകുന്നു:

"കുറെനാൾകൂടിക്കഴിയട്ടേ, ചിറകുമുളച്ചതു വളരട്ടേ. വലിയ കൊടുങ്കാറ്റലറിവരും വഴികളിലൊന്നും തളരാതെ; വിവിധ വിപത്തുകൾ വീശും വലകളിൽ വിവശം വീണു കുടുങ്ങാതെ; ............."

-22-12-1937


എന്തിനു കവികളേ, ഹാ, നിങ്ങളിത്രനാളു- മെന്തിനെൻ തനിരൂപം മറച്ചുവെച്ചു?

-19-5-1936



"https://ml.wikisource.org/w/index.php?title=മൗനഗാനം/What_does_little_birdie_say%3F&oldid=56398" എന്ന താളിൽനിന്ന് ശേഖരിച്ചത്