ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
43
What does little birdie say? <poem> വിണ്ണിൻ നീലച്ചുരിളകളിൽ-
- പൊന്നിൻപുലരൊളി കിളരുമ്പോൾ;
പുളകിതതരളിതലതികളിൽ-
- പുതുമലർമൊട്ടുകൾ വിരിയുമ്പോൾ;
പച്ചക്കൂടിനകത്തമരും-
- പക്ഷിക്കുഞ്ഞെന്തോതുന്നു?
"അമ്മേ. ചിറകുവിരിച്ചിനി ഞാൻ ചെമ്മേ പാറിപ്പോകട്ടേ! തെരുതെരെ വിണ്ണിൽ ചിറകുകളിൽ ചിറകുവിരിച്ചു പറക്കട്ടെ!"
ചെല്ലക്കുഞ്ഞിനു മറുപടിയിങ്ങനെ-
- തള്ളക്കിളിയുടനേകുന്നു:
"കുറെനാൾകൂടിക്കഴിയട്ടേ, ചിറകുമുളച്ചതു വളരട്ടേ. വലിയ കൊടുങ്കാറ്റലറിവരും വഴികളിലൊന്നും തളരാതെ; വിവിധ വിപത്തുകൾ വീശും വലകളിൽ വിവശം വീണു കുടുങ്ങാതെ; ............."
-22-12-1937
എന്തിനു കവികളേ, ഹാ, നിങ്ങളിത്രനാളു- മെന്തിനെൻ തനിരൂപം മറച്ചുവെച്ചു?
-19-5-1936