Jump to content

മൗനഗാനം/കുറ്റസമ്മതം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മൗനഗാനം
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
കുറ്റസമ്മതം




[ 21 ] കുറ്റസമ്മതം

ഹാ , മന്മനസ്സിൽ തടുത്താൽ നിലയ്ക്കാത്ത
കാമവികാരത്തിരത്തള്ളൽകാരണം
മത്സഖേ, വേശ്യാലയങ്ങളിൽ പോക്കി ഞാ-
നുത്സവദായകമായൊരെൻ യൌവനം.
നെഞ്ഞിടിപ്പോടേകനായ്, മരംകോച്ചുന്ന
മഞ്ഞത്തിരുട്ടത്തു, മാന്മഥഭ്രാന്തിയാൽ
പോവും, വിലയ്ക്കു കൊടുക്കപ്പെടും ചില
പൂവലംഗാശ്ലേഷസൌഖ്യത്തിനായി ഞാൻ !-
എന്നിലുള്ളേതോ പിശാചിൻ വെളിപാടി-
നൊന്നുപശാന്തിയണയ്ക്കുവാനായി ഞാൻ !

തെറ്റു ഞാൻ ചെയ്തു-ശരി, യെങ്കിലുമതിൽ
കുറ്റമെനിക്കില്ല നിർദ്ദോഷിയാണു ഞാൻ.
താരുണ്യമാണോ , കൊതിക്കും മധുരമാം
നാരീപുരുഷസംയോഗമഹോത്സവം ?
ആയതപരാധമായിട്ടു നീതിയാൽ
ന്യായീകരിപ്പു സമുദതായമെന്തിനോ !

സ്നേഹിതാ, നില്ക്കൂ, ഞാൻ ചോദിച്ചിടട്ടെ, യീ
മോഹസാദ്ധ്യത്തിന്നു മാർഗ്ഗമില്ലായ്കയാൽ
എത്ര താരുണ്യമധപതിപ്പീലിന്നു
ചിത്തരോഗോഗോധഗർത്തത്തിൽ നിത്യവും ?
ശാശ്വതസ്നേഹനിശ്ശൂന്യമാകും വെറും
വേശ്യാലയം മാത്രമാണവർക്കാശ്രയം.
ആ വിധി കല്പിച്ചിടും സമുദായത്തെ
ആപതിപ്പിക്കുകയാണതനാരതം.
ഓരോ ഭയങ്കരവ്യാധികളാകുന്ന
ഘോരായുധപ്രയോഗങ്ങളായെപ്പൊഴും
ഹാ, ദയനീയമടിക്കടി വർദ്ധിക്കു-
മീ ദുസ്ഥിതികളെദ്ദുരീകരിക്കുവാൻ
എന്നു സന്നദ്ധമാകുന്നോ സമുദതായ
മന്നേ തെളിയൂ പുരോഗതിപ്പാതകൾ.

31
ഇത്ര കാലവുമെങ്ങിരുന്നു മ-
ത്സ്വപ്നരംഗങ്ങൾ വിട്ടു നീ ?
വിശ്വസിച്ചു വിവശനാമെന്നെ
വിസ്മരിച്ചൂ നീയെന്നു ഞാൻ.

വിസ്മയപ്പെടാനി,ല്ലതിലത്ര
വിശ്രമോത്സുകയാണു നീ.
അപ്രതീക്ഷിതമാണെനിക്കു നി-
ന്നപ്രതിമോജ്ജ്വലാഗമം.
എങ്കിലെന്തതിൻ നിർവൃതിയിലി-
ന്നെൻകരൾക്കാമ്പലിഞ്ഞുപോയ്.
നിന്നെ വന്നെതിരേല്പു മന്മന-
സ്പന്ദനാഞ്ജലികൊണ്ടു ഞാൻ !



"https://ml.wikisource.org/w/index.php?title=മൗനഗാനം/കുറ്റസമ്മതം&oldid=38727" എന്ന താളിൽനിന്ന് ശേഖരിച്ചത്