മഹാഭാരതം മൂലം/ഉദ്യോഗപർവം/അധ്യായം77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
മഹാഭാരതം മൂലം/ഉദ്യോഗപർവം
രചന:വ്യാസൻ
അധ്യായം77

1 [ഭഗവാൻ]
     ഏവം ഏതൻ മഹാബാഹോ യഥാ വദസി പാണ്ഡവ
     സർവം ത്വ് ഇദം സമായത്തം ബീഭത്സോ കർമണോർ ദ്വയോഃ
 2 ക്ഷേത്രം ഹി രസവച് ഛുദ്ധം കർഷകേണോപപാദിതം
     ഋതേ വർഷം ന കൗന്തേയ ജാതു നിർവർതയേത് ഫലം
 3 തത്ര വൈ പൗരുഷം ബ്രൂയുർ ആസേകം യത്നകാരിതം
     തത്ര ചാപി ധ്രുവം പശ്യേച് ഛോഷണം ദൈവകാരിതം
 4 തദ് ഇദം നിശ്ചിതം ബുദ്ധ്യാ പൂർവൈർ അപി മഹാത്മഭിഃ
     ദൈവേ ച മാനുഷേ ചൈവ സംയുക്തം ലോകകാരണം
 5 അഹം ഹി തത് കരിഷ്യാമി പരം പുരുഷകാരതഃ
     ദൈവം തു ന മയാ ശക്യം കർമ കർതും കഥം ചന
 6 സ ഹി ധർമം ച സത്യം ച ത്യക്ത്വാ ചരതി ദുർമതിഃ
     ന ഹി സന്തപ്യതേ തേന തഥാരൂപേണ കർമണാ
 7 താം ചാപി ബുദ്ധിം പാപിഷ്ഠാം വർധയന്ത്യ് അസ്യ മന്ത്രിണഃ
     ശകുനിഃ സൂതപുത്രശ് ച ഭ്രാതാ ദുഃശാസനസ് തഥാ
 8 സ ഹി ത്യാഗേന രാജ്യസ്യ ന ശമം സമുപേഷ്യതി
     അന്തരേണ വധാത് പാർഥ സാനുബന്ധഃ സുയോധനഃ
 9 ന ചാപി പ്രണിപാതേന ത്യക്തും ഇച്ഛതി ധർമരാട്
     യാച്യമാനസ് തു രാജ്യം സ ന പ്രദാസ്യതി ദുർമതിഃ
 10 ന തു മന്യേ സ തദ് വാച്യോ യദ് യുധിഷ്ഠിര ശാസനം
    ഉക്തം പ്രയോജനം തത്ര ധർമരാജേന ഭാരത
11 തഥാ പാപസ് തു തത് സർവം ന കരിഷ്യതി കൗരവഃ
    തസ്മിംശ് ചാക്രിയമാണേ ഽസൗ ലോകവധ്യോ ഭവിഷ്യതി
12 മമ ചാപി സ വധ്യോ വൈ ജഗതശ് ചാപി ഭാരത
    യേന കൗമാരകേ യൂയം സർവേ വിപ്രകൃതാസ് തഥാ
13 വിപ്രലുപ്തം ച വോ രാജ്യം നൃശംസേന ദുരാത്മനാ
    ന ചോപശാമ്യതേ പാപഃ ശ്രിയം ദൃഷ്ട്വാ യുധിഷ്ഠിരേ
14 അസകൃച് ചാപ്യ് അഹം തേന ത്വത്കൃതേ പാർഥ ഭേദിതഃ
    ന മയാ തദ്ഗൃഹീതം ച പാപം തസ്യ ചികീർഷിതം
15 ജാനാസി ഹി മഹാബാഹോ ത്വം അപ്യ് അസ്യ പരം മതം
    പ്രിയം ചികീർഷമാണം ച ധർമരാജസ്യ മാം അപി
16 സ ജാനംസ് തസ്യ ചാത്മാനം മമ ചൈവ പരം മതം
    അജാനന്ന് ഇവ ചാകസ്മാദ് അർജുനാദ്യാഭിശങ്കസേ
17 യച് ചാപി പരമം ദിവ്യം തച് ചാപ്യ് അവഗതം ത്വയാ
    വിധാനവിഹിതം പാർഥ കഥം ശർമ ഭവേത് പരൈഃ
18 യത് തു വാചാ മയാ ശക്യം കർമണാ ചാപി പാണ്ഡവ
    കരിഷ്യേ തദ് അഹം പാർഥ ന ത്വ് ആശംസേ ശമം പരൈഃ
19 കഥം ഗോഹരണേ ബ്രൂയാദ് ഇച്ഛഞ് ശർമ തഥാവിധം
    യാച്യമാനോ ഽപി ഭീഷ്മേണ സംവത്സരഗതേ ഽധ്വനി
20 തദൈവ തേ പരാഭൂതാ യദാ സങ്കൽപിതാസ് ത്വയാ
    ലവശഃ ക്ഷണശശ് ചാപി ന ച തുഷ്ടഃ സുയോധനഃ
21 സർവഥാ തു മയാ കാര്യം ധർമരാജസ്യ ശാസനം
    വിഭാവ്യം തസ്യ ഭൂയശ് ച കർമ പാപം ദുരാത്മനഃ