മഹാഭാരതം മൂലം/ഉദ്യോഗപർവം/അധ്യായം175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മഹാഭാരതം മൂലം/ഉദ്യോഗപർവം
രചന:വ്യാസൻ
അധ്യായം175

1 ഹോത്രവാഹന ഉവാച
     രാമം ദ്രക്ഷ്യസി വത്സേ ത്വം ജാമദഗ്ന്യം മഹാവനേ
     ഉഗ്രേ തപസി വർതന്തം സത്യസന്ധം മഹാബലം
 2 മഹേന്ദ്രേ വൈ ഗിരിശ്രേഷ്ഠേ രാമം നിത്യം ഉപാസതേ
     ഋഷയോ വേദവിദുഷോ ഗന്ധർവാപ്സരസസ് തഥാ
 3 തത്ര ഗച്ഛസ്വ ഭദ്രം തേ ബ്രൂയാശ് ചൈനം വചോ മമ
     അഭിവാദ്യ പൂർവം ശിരസാ തപോവൃദ്ധം ദൃഢവ്രതം
 4 ബ്രൂയാശ് ചൈനം പുനർ ഭദ്രേ യത് തേ കാര്യം മനീഷിതം
     മയി സങ്കീർതിതേ രാമഃ സർവം തത് തേ കരിഷ്യതി
 5 മമ രാമഃ സഖാ വത്സേ പ്രീതിയുക്തഃ സുഹൃച് ച മേ
     ജമദഗ്നിസുതോ വീരഃ സർവശസ്ത്രഭൃതാം വരഃ
 6 ഏവം ബ്രുവതി കന്യാം തു പാർഥിവേ ഹോത്രവാഹനേ
     അകൃതവ്രണഃ പ്രാദുരാസീദ് രാമസ്യാനുചരഃ പ്രിയഃ
 7 തതസ് തേ മുനയഃ സർവേ സമുത്തസ്ഥുഃ സഹസ്രശഃ
     സ ച രാജാ വയോവൃദ്ധഃ സൃഞ്ജയോ ഹോത്രവാഹനഃ
 8 തതഃ പൃഷ്ട്വാ യഥാന്യായം അന്യോന്യം തേ വനൗകസഃ
     സഹിതാ ഭരതശ്രേഷ്ഠ നിഷേദുഃ പരിവാര്യ തം
 9 തതസ് തേ കഥയാം ആസുഃ കഥാസ് താസ് താ മനോരമാഃ
     കാന്താ ദിവ്യാശ് ച രാജേന്ദ്ര പ്രീതിഹർഷമുദാ യുതാഃ
 10 തതഃ കഥാന്തേ രാജർഷിർ മഹാത്മാ ഹോത്രവാഹനഃ
    രാമം ശ്രേഷ്ഠം മഹർഷീണാം അപൃച്ഛദ് അകൃതവ്രണം
11 ക്വ സമ്പ്രതി മഹാബാഹോ ജാമദഗ്ന്യഃ പ്രതാപവാൻ
    അകൃതവ്രണ ശക്യോ വൈ ദ്രഷ്ടും വേദവിദാം വരഃ
12 അകൃതവ്രണ ഉവാച
    ഭവന്തം ഏവ സതതം രാമഃ കീർതയതി പ്രഭോ
    സൃഞ്ജയോ മേ പ്രിയസഖോ രാജർഷിർ ഇതി പാർഥിവ
13 ഇഹ രാമഃ പ്രഭാതേ ശ്വോ ഭവിതേതി മതിർ മമ
    ദ്രഷ്ടാസ്യ് ഏനം ഇഹായാന്തം തവ ദർശനകാങ്ക്ഷയാ
14 ഇയം ച കന്യാ രാജർഷേ കിമർഥം വനം ആഗതാ
    കസ്യ ചേയം തവ ച കാ ഭവതീച്ഛാമി വേദിതും
15 ഹോത്രവാഹന ഉവാച
    ദൗഹിത്രീയം മമ വിഭോ കാശിരാജസുതാ ശുഭാ
    ജ്യേഷ്ഠാ സ്വയംവരേ തസ്ഥൗ ഭഗിനീഭ്യാം സഹാനഘ
16 ഇയം അംബേതി വിഖ്യാതാ ജ്യേഷ്ഠാ കാശിപതേഃ സുതാ
    അംബികാംബാലികേ ത്വ് അന്യേ യവീയസ്യൗ തപോധന
17 സമേതം പാർഥിവം ക്ഷത്രം കാശിപുര്യാം തതോ ഽഭവത്
    കന്യാനിമിത്തം ബ്രഹ്മർഷേ തത്രാസീദ് ഉത്സവോ മഹാൻ
18 തതഃ കില മഹാവീര്യോ ഭീഷ്മഃ ശാന്തനവോ നൃപാൻ
    അവാക്ഷിപ്യ മഹാതേജാസ് തിസ്രഃ കന്യാ ജഹാര താഃ
19 നിർജിത്യ പൃഥിവീപാലാൻ അഥ ഭീഷ്മോ ഗജാഹ്വയം
    ആജഗാമ വിശുദ്ധാത്മാ കന്യാഭിഃ സഹ ഭാരത
20 സത്യവത്യൈ നിവേദ്യാഥ വിവാഹാർഥം അനന്തരം
    ഭ്രാതുർ വിചിത്രവീര്യസ്യ സമാജ്ഞാപയത പ്രഭുഃ
21 തതോ വൈവാഹികം ദൃഷ്ട്വാ കന്യേയം സമുപാർജിതം
    അബ്രവീത് തത്ര ഗാംഗേയം മന്ത്രിമധ്യേ ദ്വിജർഷഭ
22 മയാ ശാല്വപതിർ വീര മനസാഭിവൃതഃ പതിഃ
    ന മാം അർഹസി ധർമജ്ഞ പരചിത്താം പ്രദാപിതും
23 തച് ഛ്രുത്വാ വചനം ഭീഷ്മഃ സംമന്ത്ര്യ സഹ മന്ത്രിഭിഃ
    നിശ്ചിത്യ വിസസർജേമാം സത്യവത്യാ മതേ സ്ഥിതഃ
24 അനുജ്ഞാതാ തു ഭീഷ്മേണ ശാല്വം സൗഭപതിം തതഃ
    കന്യേയം മുദിതാ വിപ്ര കാലേ വചനം അബ്രവീത്
25 വിസർജിതാസ്മി ഭീഷ്മേണ ധർമം മാം പ്രതിപാദയ
    മനസാഭിവൃതഃ പൂർവം മയാ ത്വം പാർഥിവർഷഭ
26 പ്രത്യാചഖ്യൗ ച ശാല്വോ ഽപി ചാരിത്രസ്യാഭിശങ്കിതഃ
    സേയം തപോവനം പ്രാപ്താ താപസ്യേ ഽഭിരതാ ഭൃശം
27 മയാ ച പ്രത്യഭിജ്ഞാതാ വംശസ്യ പരികീർതനാത്
    അസ്യ ദുഃഖസ്യ ചോത്പത്തിം ഭീഷ്മം ഏവേഹ മന്യതേ
28 അംബോവാച
    ഭഗവന്ന് ഏവം ഏവൈതദ് യഥാഹ പൃഥിവീപതിഃ
    ശരീരകർതാ മാതുർ മേ സൃഞ്ജയോ ഹോത്രവാഹനഃ
29 ന ഹ്യ് ഉത്സഹേ സ്വനഗരം പ്രതിയാതും തപോധന
    അവമാനഭയാച് ചൈവ വ്രീഡയാ ച മഹാമുനേ
30 യത് തു മാം ഭഗവാൻ രാമോ വക്ഷ്യതി ദ്വിജസത്തമ
    തൻ മേ കാര്യതമം കാര്യം ഇതി മേ ഭഗവൻ മതിഃ