മനസി മദനതാപം
ദൃശ്യരൂപം
മനസി മദനതാപം (പദം) രചന: മനസി മദനതാപം |
മനസി മദനതാപം മാനിനി മമ ബത വളരുന്നു
കനക കലശ കുചഭര നതഗാത്രി
കമലനാഭനിഹ സാക്ഷി മധുരവാണി
മന്ദമന്ദമമന്ദസൗരഭ മാരുതനണയുന്നൂ അര-
വിന്ദ ബാന്ധവനപി ജലനിധിയതിൽ വിധുമുഖി മറയുന്നു
കുന്ദമുകുളസമദന്തി വിലാസിനി
കോപമകാരനമാശു കളക മയി
മന്ദഹസിത മധുചന്ദ്രികകൊണ്ടപി
മമഹൃദയകദനം പ്രശമയവിരവൊടു