ഭാഷാഭൂഷണം/ഒന്നാം പതിപ്പിന്റെ മുഖവുര/പേജ് 5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഭാഷാഭൂഷണം (ഭാഷാശാസ്ത്രം)
രചന:എ.ആർ. രാജരാജവർമ്മ
ഒന്നാം പതിപ്പിന്റെ മുഖവുര


വിചാരിക്കുന്നു. അങ്ങുമിങ്ങുമെഴുതിയിട്ടിരിക്കുന്ന നോട്ടുകളെ എടുത്തുചേർത്തു് പുസ്തകച്ഛായയിൽ എഴുത്തുന്നതിൽ എന്നെ സഹായിച്ചതിനു് കേരളപാഞ്ചികാപത്രാധിപർ കെ. രാമകൃഷ്ണപിള്ളയോടും, ഇപ്പുസ്തകത്തെ അച്ചടിപ്പിച്ചു പ്രസിദ്ധം ചെയ്യിക്കുന്ന ശ്രമം വഹിച്ചതിനു് എന്റെ പ്രിയ സുഹൃത്തായ പി. രാമവർമ്മ രാജാവിനോടും ഞാൻ ആവശ്യപ്പെട്ട തോതിൽ ഈ വിധം ഈ പുസ്തകം അച്ചടിച്ചു തന്നതിനു് കേരളകല്പദ്രുമം മുദ്രാലയാദ്ധ്യക്ഷനോടും എന്റെ കൃതജ്ഞതയെ ഞാൻ ഹൃദയപൂർവ്വം പ്രകാശിപ്പിച്ചുകൊള്ളുന്നു.

ഏ.ആർ. രാജരാജവർമ്മ

മാവേലിക്കര

1902 മേയ് 25