Jump to content

പ്രാർത്ഥനകൾ/ഹിന്ദു/സ്ഥലം/ചോറ്റാനിക്കര/നന്മകളിലഖിലവും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

നന്മകളിലഖിലവും നൽകണം

[തിരുത്തുക]


അജ്ഞാതകർതൃകം

ന്മകളിലഖിലവും നൽകണം
കന്മഷങ്ങളശേഷമൊഴിക്കണം
ജന്മകർമ്മാദി ബന്ധങ്ങൾ തീർക്കണം
ചോറ്റാനിക്കരെ വാഴുമെന്നംബികേ

ക്കളെപ്പോലെ ഞാൻ ചെയ്ത തെറ്റുക-
ളൊക്കെയും പൊറുത്തീടണമംബികേ
തൃക്കഴലിണ കൂപ്പുന്നേനെപ്പൊഴും
ചോറ്റാനിക്കരെ വാഴുമെന്നംബികേ

ശിഷ്ടപാലനത്തിന്നായവനിയിൽ
പുഷ്ടമോദം വസിക്കും മഹാമായേ
കഷ്ടകാലങ്ങൾ തീർത്തെന്നെ കാക്കണേ
ചോറ്റാനിക്കരെ വാഴുമെന്നംബികേ

വാരിജാസനൻ മുമ്പാമമരരും
വാരിജാക്ഷീ നിൻ പാദം നമിക്കുന്നു
കാരുണ്യം തവ സ്വല്പം ലഭിക്കുവാൻ
ചോറ്റാനിക്കരെ വാഴുമെന്നംബികേ

ക്ഷശിക്ഷപിശാചാദിബാധകൾ
കാൽക്ഷണം കൊണ്ടു തീർക്കും മഹാമായേ
രക്ഷിച്ചീടണം മൽക്കുലമെപ്പൊഴും
ചോറ്റാനിക്കരെ വാഴുമെന്നംബികേ

പാഹി പാഹി മാം മൽ പരദേവതേ
പാഹി പാഹി മാം ദേവീ നമോസ്തുതേ
പാഹി പാഹി മാം സർ‌വപാപം തീർക്ക
ചോറ്റാനിക്കരെ വാഴുമെന്നംബികേ